Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
ഹലോ... ഇതെവിടാ...
റീന : ഞാൻ വേറെന്തോ ആലോചിച്ചു പോയി....
സാറ : പാച്ചുകുട്ടാ അച്ഛൻ എവിടെ.... പാപ്പം വാങ്ങാൻ പോയോടാ ....
ദൂരെ നിന്നു ബുള്ളറ്റ് സൗണ്ട് കേട്ടതോടെ രാജു വരുന്നത് എല്ലാർക്കും മനസ്സിലായി....
ബുള്ളറ്റ് കയറി വന്നതോടെ ശബ്ദം കേട്ടു പിള്ളേർ ഓടി വന്നു.... രണ്ടു പേരും സാറയുടെ കയ്യിലിരുന്ന കുഞ്ഞിനെ കണ്ടു സാറയുടെ അടുത്തേക്ക് വന്നു....
രാജുവിനു അവരെ മനസ്സിലായില്ല..... പാപ്പി അവരെ പരിചയപ്പെടുത്തി കൊടുത്തു.....
ബെന്നിയും ബിൻസിയും വന്നു സാറായുടെ ചുറ്റും നിന്നു പാച്ചുവിനെ നോക്കി നിന്നു
സാറ അവിടെ ഇരുന്നതിനാൽ പിള്ളേരും ഒപ്പം കൂടി.... കുഞ്ഞാവയെ കണ്ട സന്തോഷത്തിൽ പാച്ചുവിന്റെ കുഞ്ഞി കൈകളിൽ തൊട്ട് തലോടി കൊണ്ടിരുന്നു....
രാജു കയ്യിലുള്ള പൊതിയും ബാഗുമായി അകത്തേക്ക് കയറി പോയി...
സാറ : മോളു ചെന്നു അവനു ചായ കൊടുക്ക്....
റീനയത് കേട്ടു അടുക്കളയിൽ പോയി ബാക്കിയുണ്ടായിരുന്ന ചായ ചൂടാക്കി രാജുവിന്റെ റൂമിൽ ചെന്നു കൊടുത്തു....
രാജു : ഇതാ...
റീനയാ കവർ തുറന്നു നോക്കി പാച്ചുവിന് വേണ്ട സാധനങ്ങളും പിന്നെ അവൾക് ഇടാൻ രണ്ട് ജോഡി മാക്സിയും ആയിരുന്നു....
മറുപടി പറയാതെ അവൾ റൂമിൽ കൊണ്ട് പോയി വെച്ചു....
പിള്ളേരുടെ ബഹളം കേട്ടു രാജു മുറ്റത് വന്നു നിന്നു...... രവീണയെയും രഘുവിനെയും ഓർത്തു പോയി....
അല്പം മാറി നിന്നു ഫോണിൽ സംസാരിക്കുകയായിരുന്നു പാപ്പി..... എന്തോ സീരിയസ് ആണെന്നു രാജുവിന് മനസ്സിലായി.....
രാജുവും പാപ്പിയുടെ അടുത്തേക്ക് പോയി ഫോൺ അവന്റെ കയ്യിൽ നിന്നു വാങ്ങി സംസാരിച്ചു..... മുന്നിലേക്ക് വന്ന റീനയും അത് ശ്രദ്ധിച്ചു.....
💬 Comments
View all comments