Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
വർക്കിയും സാറയും പിള്ളേരുടെ കൂടെ പാച്ചുവിനെ കളിപ്പിക്കുന്നതിൽ ശ്രദ്ധിച്ചു....
പാച്ചു ഉറങ്ങിയതോടെ റീന കുഞ്ഞിനെ അകത്തു കൊണ്ട് പോയി കിടത്തി....
സാറയും വർക്കിയും അവരുടെ വീട്ടിലേക്ക് പിള്ളേരുടെ കൂടെ പോയി....
റീനയാകട്ടെ ബാക്കിയുള്ള സാദനങ്ങൾ എല്ലാം സെറ്റ് ആക്കി വെക്കുകയായിരുന്നു....
അവളുടെ മുറിയിൽ ഉണ്ടായിരുന്നു ഒരു പഴയ അലമാര ഉണ്ടായിരുന്നു... അതിൽ അവൾ ബാഗിൽ നിന്നെടുത്ത തന്റെ കല്യാണ ഫോട്ടോയും അമ്മയുടെ കൂടെയുള്ള കുടുംബഫോട്ടോയും എടുത്തു വെച്ചു... രാജുവിനോട് അവളത് സൂചിപ്പിച്ചില്ല...
രാജുവിനെ മുറിയിൽ മെത്തയും പായയും കൊണ്ട് വെച്ചു...കുറെ നേരത്തേ ശ്രമത്തിന് ശേഷം അതൊരു വീടായി ..... ഒരു വിധം എല്ലാ സാദനങ്ങളും ആയി....
അടുക്കളയിൽ എല്ലാ സാധനങ്ങളും എല്ലാം സെറ്റ് ആയിരുന്നു.....പച്ചക്കറികൾ അടക്കം...
മുറിയിൽ ആണെങ്കിൽ മെത്ത പുതപ്പ് പാച്ചുവിനുള്ള ഷീറ്റ് എല്ലാം
ഇവരുടെ സംസാരം ഇനിയും തീർന്നില്ലേ എന്നറിയുവാനായി റീന മുമ്പിലോട്ട് ചെന്നു... അവിടെ ഒരു മൂലയ്ക്ക് നിന്നു കാര്യമായ ചർച്ചയിൽ ആയിരുന്നു രണ്ട് പേരും.......
ആ സമയത്താണ് 30 വയസ്സ് തോന്നിക്കുന്ന പെണ്ണു റീനയെയും മറ്റു രണ്ട് പേരെയും നോക്കികൊണ്ട് സാറയുടെ വീട്ടിലേക്ക് പോയത്....
പിള്ളേർ അമ്മേ എന്നു വിളിച്ചു കൊണ്ട് ആ സ്ത്രീയുടെ അടുത്തേക്ക് പോയതിൽ നിന്നും അതാണ് മേരിയെന്നു റീന മനസ്സിലാക്കി..... തന്നെ പോലെ തന്നെ ഒരു വിധവ...
കാണാൻ ഭംഗിയുള്ള ഒരു ചെറുപ്പക്കാരി.... അതിന്റെ വിധിയും തന്നെ പോലെ തന്നെ.... പക്ഷെ ജീവന് പേടിച്ചു ഓടി ഒളിക്കേണ്ട അവസ്ഥയില്ല ആ സാധുവിന്...
വർക്കി ചേട്ടൻ മേരിക്ക് റീനയെ പരിചയപ്പെടുത്തി.... സംസാരത്തിലായിരുന്ന പാപ്പിയും രാജുവും മേരിയെ കണ്ടു ചിരിച്ചു...
💬 Comments
View all comments