Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
അത് വേറെ മൂദേവി..... അവള് രാവിലെ തന്നെ പള്ളീലേക്ക് പോയി
റോണി : അപ്പ.... തേനി ഭാഗത്തു എവിടെയോ ആണ് അവന്റെ ചേട്ടന്റെ വീട്..... പക്ഷെ അവരും അത്ര സാധാരണകാരല്ല....
തോമസ് : പ്ഫാ.... നാണമുണ്ടോടാ അത് പറയാൻ....
ജോൺ : റോണി നമ്മുക്ക് ആ ബാലനെയും അവന്റെ പെണ്ണിനേയും വെച്ച് കളിച്ചാലോ....
റോണി : കാര്യമില്ല..... അവർക്കറിയില്ല...അവളുടെ ഫോൺ തേനിയിൽ വെച്ചു സ്വിച്ച് ഓഫ് ആയിട്ടുണ്ട്..... അവന്റെയും.......
തോമസ് : ജോയ്മോനോ? അവനു അറിയുമായിരിക്കും....
ജോൺ ഒന്ന് പതറി....
ജോൺ : ഞാൻ ചോദിച്ചു.... തേനിയിൽ നിന്നു ആണ് അവസാനം വിളിച്ചത്.... പക്ഷേ എന്റെ മകനായൊണ്ട് പറയല്ല അച്ചായാ.... അവനു നമ്മളോട് പുച്ഛം.... ആ കഴിവേറികളെ പിടികൂടാൻ സാധിക്കില്ല എന്നൊരു അഹങ്കാരം ഉണ്ട് അവനു....
തോമസ് : അവൻ നിന്റെ തന്നെ ആണോടാ
ജോൺ തല താഴ്ത്തി....
റോണി : അപ്പ എന്നായൊക്കെയാ ഈ പറയുന്നേ...
തോമസ് : എനിക്കവളെ കിട്ടണം... അവളുടെ കുഞ്ഞിനേയും.... അതിനു ആര് തടസ്സം നിന്നാലും ഞാൻ തീർക്കും..... അതവളുടെ ബന്ധുക്കളായാലും.... എന്റെ ബന്ധുക്കളായാലും.....
ജോണും റോണിയും പരസ്പരം നോക്കി....
തോമസ് : ഇത് കള്ളിന്റെ പുറത്ത് പറയുന്നതല്ല.....
______________________________________
റീന തന്റെ ജോലികൾ തീർത്തു.....ഇനി അടുക്കള പണിയാണ്.... പിന്നെ വീട് ഇന്നലെ വൃത്തിയാക്കിയത് കൊണ്ട് ഇന്ന് വലിയ തരക്കേടില്ല..... എങ്ങനെ നോക്കിയാലും 11 മണിക്ക് ആവുമ്പോഴേക്കും എല്ലാം കഴിയും.....
അവടെ ആയിരുന്നെങ്കിൽ അമ്മ ഉണ്ടായിരുന്നെങ്കിൽ കൂടിയും എല്ലാം കഴിയുവാൻ വൈകുമായിരുന്നു.... ഇതിപ്പോ ഇനി എന്ത് ചെയ്യും....
അകത്തു നിന്നു സാറ ചേച്ചി കുഞ്ഞിനെ കളിപ്പിക്കുന്ന ശബ്ദം കേട്ടാണ് പണികൾ എല്ലാം തീർത്തു റീന വന്നു നോക്കിയത്...
സാറ : ഇവൻ ഉണർന്നു കിടക്കായിരുന്നു.....
റീന : ആണോ ടാ.....
സാറ കുഞിനെ എടുത്തു....
സാറ : കുളിപ്പിച്ചോ.....
റീന : ഇല്ല....
സാറ : എന്നാനീ വെള്ളം ചൂടാക്കി താ....
റീന വെള്ളം ചൂടാക്കി കൊണ്ട് വന്നു.... അതെ സമയം ബിൻസിയും ബെന്നിയും ഓടി അവരുടെ വീട്ടിലേക്ക് പൊന്നു.... പിന്നാലെ തന്നെ
💬 Comments
View all comments