Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
പറയാം... വീട് വാടകയ്ക്ക് കൊടുക്കാനുള്ളതാ... പക്ഷെ ഫാമിലിക്കെ കൊടുക്കൂ...
രാജു അയാളുടെ വാക്കുകൾ ശ്രദ്ധിച്ചു...
ദേവസ്സി : വേറൊന്നുമല്ല.... കുര്യൻ മുതലാളിയുടെ വീടാണ്..... ഒന്നര ഏക്കർ ഉണ്ട്..,.. കുര്യൻ സാറിന്റെ അപ്പന്റെ അപ്പൻ റപ്പായി പണ്ട് വെട്ടിപിടിച്ച സ്ഥലമാണ്....അത് കഴിഞ്ഞു റപ്പായി മാപ്പളയുടെ മകൻ അന്തോണിയുടെ കയ്യിലെത്തി.... അന്തോണി അതിൽ കുറച്ചു സ്ഥലം ഇവിടത്തെ പള്ളിക്കാർക്കും പിന്നെ പാവപെട്ട ആളുകൾക്കും കൊടുത്തു....ബാക്കി ഉള്ളതാണ് ഈ ഒന്നര ഏക്കർ സ്ഥലം.... അതിപ്പോ കുര്യൻ സാറിന്റെ പേരിലാ
രാജു : ഈ കുര്യൻ സാർ...
ദേവസ്സി : ഹാ പറയട്ടെന്ന്....
ഇടയിൽ കയഫിയത്തിന്റെ ദേഷ്യം ദേവസ്സി പ്രകട്ടമാക്കി.....
ദേവസ്സി : ഈ കുര്യൻ സാർ ഇപ്പൊ കൊച്ചിയിലാ താമസം.... മൂത്ത മോനു അവിടെ വില്ലയുണ്ട്... ഇപ്പൊ അവിടെയ... ആൾക്ക് ഷുഗറും പ്രഷറും ഒക്കെ ഉള്ള കൂട്ടത്തിലാ...ആൾക്ക് രണ്ട് മക്കളാ ഒരാണും പെണ്ണും.... രണ്ടു പേരും കല്യാണം കഴിഞ്ഞു അമേരിക്കയിലാ..... ഇവിടെ സാറും പിന്നെ ഹോം നഴ്സും മാത്രമേ ഉള്ളൂ... ഭാര്യ 10 കൊല്ലം മുന്നേ മരിച്ചു...
രാജു : ഓഹ്...
രാജുവിനോപ്പം റീനയും ദേവസ്സിയുടെ കഥയിലേക്ക് ശ്രദ്ധിച്ചു...
ദേവസ്സി : ഈ വീട് കുര്യൻ സാർ ജനിച്ചു വളർന്ന മണ്ണാണ്.... പോരാത്തതിന് ഈ മണ്ണിലാണ് ആളുടെ വല്ല്യപ്പനും വല്യമച്ചിയും അപ്പനും അമ്മച്ചിയും ഒക്കെ ഉറങ്ങുന്നത്... റപ്പായി മാപ്പളയുടെ ആഗ്രഹമായിരുന്നു മരിച്ചു കഴിഞ്ഞാൽ പള്ളിയിൽ വേണ്ട ആളുടെ മണ്ണിൽ കുഴിച്ചിട്ടാൽ മതിയെന്ന്...... അന്തോണിയും അത് പോലെ തന്നെ....ഈ കുര്യൻ സാറിനും അത് തന്ന ആഗ്രഹം പക്ഷെ മക്കൾ അതിനു സമ്മതിക്കില്ല....
രാജു
💬 Comments
View all comments