Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 3 [ആശാൻ കുമാരൻ]
: ഓഹ്
ദേവസ്സി : അപ്പൊ അത്രയും ആത്മബന്ധം ഉള്ളത് കൊണ്ടാണ് കുര്യൻ സാർ ഈ വീട് വിൽക്കാതെ സൂക്ഷിക്കുന്നത്.... പക്ഷെ ആൾതാമസമില്ലെങ്കിൽ കാട് പിടിക്കും പിന്നെ വീട് നശിക്കും....അത് കൊണ്ടാണ് വാടകയ്‌ക്ക് കൊടുക്കുന്നത് അല്ലാതെ ഇതീന്നു കിട്ടുന്ന കാശ് വേണ്ട ആൾക്ക് ജീവിക്കാൻ......
പാപ്പി : ഓഹ്...
ദേവസ്സി : കുടുംബമായിട്ടാണെങ്കിൽ വീട് വൃത്തി ആയി സൂക്ഷിക്കും... അല്ലാതെ ബാച്‌ലർസും അലമ്പ് പാർട്ടികളുമാണെങ്കിൽ വീടും നശിക്കും മണ്ണും..... അതാണ് നിങ്ങൾക്ക് തരുന്നത്... മുന്പും ഇവിടെ കുറെ പേര് വന്നിട്ട് പോയിട്ടുണ്ട്.... പക്ഷെ അധികം കാലം ആരും നിക്കാറില്ല.. കാരണം ഏലപ്പാറയിൽ അങ്ങനെ ആരുമില്ല... ആകെയുള്ളത് ഒരു പള്ളിയും പിന്നെ അഞ്ചാറു വീടുകളും..... അത് കൊണ്ട് തന്നെ ഈ പട്ടിക്കാട്ടിൽ ആരും വന്നു സ്ഥിരം നിക്കാറില്ല ഇവിടത്തുകാരൊഴിച്.....
രാജു : മം
ദേവസ്സി : താനെന്തോ നാട്ടിൽ കുഴപ്പം ഉണ്ടാക്കി വന്നതാണെന്നാ ഇവൻ പറഞ്ഞത്.....
രാജു : അത്... എനിക്ക് നാട്ടിൽ
ദേവസ്സി : നാട് എന്നു പറയുമ്പോൾ
രാജു : കണ്ണൂർ.....അവിടെയൊരു ചിട്ടി കമ്പനി ഇണ്ടായിരുന്നു.... കൂടെയുള്ള പാർട്ണർ കാശുമായി മുങ്ങി... അങ്ങനെ അത് പൊട്ടി.... കേസ് ആവുന്നതിനു മുന്പേ എന്റെ വീടും സ്ഥലവും ഒക്കെ വിറ്റു... ബാക്കിയുള്ളത് എടുത്തു ഇങ്ങോട്ടു വണ്ടി കയറിയതാണ്.....
ദേവസ്സി : അതിനു എന്തിനാ ഇങ്ങോട്ട് വന്നത്....വേറെ എവിടെ എല്ലാം സ്ഥലങ്ങളുണ്ട്
രാജു നിന്നു പരുങ്ങി....
പാപ്പി : അത് ചേട്ടാ......ഇവർ രണ്ടു പേരും പ്രേമിച്ചു കല്യാണം കഴിച്ചതാ... രണ്ടു പേരും രണ്ടു ജാതി...ഇവളുടെ വീട്ടുക്കാർ ഇത്തിരി പ്രശ്‌നക്കാരാ....നാട്ടിൽ കടമായതോടെ
💬 Comments
View all comments