Chapter Title : ഏലപ്പാറയിലെ നവദമ്പതികൾ 4 [ആശാൻ കുമാരൻ]
കുടയുന്നുണ്ടായിരുന്നു.......
റീന വേഗം ചെന്നു ടൂത്പേസ്റ്റ് കൊണ്ടു വന്നു രാജുവിന്റെ കയ്യിൽ തേച്ചു...
രാജു : അതിനു മാത്രം ഇല്ലെടോ...
റീന : ഇപ്പൊ ഉണ്ടാവില്ല..... കുറച്ചു കഴിഞ്ഞാൽ പൊള്ളയ്ക്കും....
റീന വളരെ ശ്രദ്ധയോടെ രാജുവിന്റെ കയ്യിൽ പേസ്റ്റ് പുരട്ടി..... രാജു അത് നോക്കി നിന്നു.....
ഈ പെണ്ണു അവന്റെ മനസ്സിലേക്ക് കുടിയേറി കൊണ്ടിരിക്കുകയാണെന്നു അവനു മനസ്സിലായി.....
രാജു : മതി..... ഇനി നിന്നാലേ വൈകും...
റീന അവന്റെ കൈ വിട്ടു സമയം നോക്കി വീണ്ടും അടുക്കളയിലോട്ട് പോയി...
രാജു : അല്ല...
റീന തിരിഞ്ഞു നോക്കി...
രാജു : ചായ തരാനല്ലേ വന്നത്...
റീന : അതെ...
രാജു : എന്നിട്ട് അതെവിടെ.....
റീന : ഓഹ്... അത് മറന്നു....
രാജു : ബെസ്റ്റ്.....
റീന ചായ അവനു കൊടുത്തു.... രാജു കുടിച്ചു നോക്കി...
രാജു : ഇപ്പൊ ചൂട് ഓക്കേ ആണ്....
രാജു പാച്ചുവിനെ ചെന്നു നോക്കി... അവൻ എണീറ്റ് കയ്യും കാലുമിട്ട് കളിക്കുകയായിരുന്നു....
രാജു അവന്റെ കോരിയെടുത്തു.....
രാജു : അയ്യേ..... നീ പണി പറ്റിച്ചു കിടക്കുവായിരുന്നു ലെ
രാജു പാച്ചുവിനെ കിടത്തി നനഞ്ഞ തുണി മാറ്റി വേറെ ഉടുപ്പിച്ചു.....
പാച്ചുവിനെയും കൊണ്ട് ഉമ്മറത്തേക്ക് പോയി....പ്രകാശം പരന്നത്തോടെ ഏലപ്പാറ നല്ല ശാന്ത സുന്ദരമായി അവനു തോന്നി.....പക്ഷെ ഏലപ്പാറ ഇത്രയും സൗന്ദര്യമുള്ളതായി അവനു തോന്നാൻ ശരിക്കുള്ള കാരണം റീനയായിരുന്നു.....
അവളുടെ സാമീപ്യം നിറഞ്ഞ സ്ഥലം...... പക്ഷെ പെട്ടെന്നുൻ തന്നെ തങ്ങൾ ഇവിടെ വരാനായ കാരണവും കൂടെ ഓർത്തതോടെ മനസ്സിൽ നിന്നു ആ ചിന്ത തൽകാലത്തേക്ക്
💬 Comments
View all comments