Chapter Title : എൽസമ്മ എന്ന മമ്മി.. അല്ല.. ആന്റ്റി [Socrates]
"ഇവിടൊക്കെ വെട്ടും.. അല്ലേൽ ഞാൻ കാണും എന്ന് അറിയാം..." തോട്ടത്തിന്റെ അകത്തേക്ക് നടന്ന് പോകുന്നതിനിടയിൽ എൽസമ്മ പറഞ്ഞു. ആന്റോ അവരെ പിന്തുടർന്നു. നിരനിരയായി നിന്നിരുന്ന റബ്ബർ മരങ്ങൾ പിന്നിട്ട് അവർ നടന്ന് കൊണ്ടിരുന്നു. ഇടക്കിടെ എൽസമ്മ റബ്ബർ വെട്ടിയിട്ടുണ്ടോ എന്ന് നോക്കുകയും കറ വീഴുന്ന ചിരട്ട നേരെ ആക്കി വെയ്ക്കുകയും ചെയ്തു. എന്തോ മൂളിപ്പാട്ടും പാടി പിന്നാലെ നടക്കുകയായിരുന്നു ആന്റോ. ഇടവപാതിയുടെ കാർമേഘങ്ങൾ പതിയെ ഇരുണ്ട് കയറുന്നതും ആ റബ്ബർ തോട്ടത്തിൽ ഇരുട്ട് വ്യാപിക്കുന്നതും ആന്റോ അറിഞ്ഞു.
"മമ്മിയെ.. മഴ ഇപ്പോൾ പെയ്യുമായിരിക്കും.. "
"ശെരിയാ...കുട എടുക്കേണ്ടതായിരുന്നു.. സാരമില്ല.. പെയ്താൽ റബ്ബർ അടിക്കുന്ന സ്ഥലം ഉണ്ടല്ലോ.. അവിടെ കയറി നിൽക്കാം.. "
"അതെവിടാ.... "
"നീ കണ്ടിട്ടില്ലിയോ... "
"ഇല്ല.. എബി ചാച്ചന്റെ കൂടെ വന്നപ്പോൾ ഇത്രെ ദൂരം വന്നിട്ടില്ല.. "
"ദേ മോനെ.. ഈ കയറ്റം അങ്ങോട്ട് കയറി ഇറങ്ങുന്നിടത്.. " എൽസമ്മ പറഞ്ഞു.
3 നിരകൾ കൂടി കഴിഞ്ഞാൽ അടുത്ത 3-4 റബ്ബർ നിരകൾ നില്കുന്നത് ഒരു 10-11 മീറ്റർ പൊക്കത്തിൽ ചെറിയ ചരിവുള്ള ഒരു ചരൽ കുന്നിലാണ്.
മഴക്ക് മുന്നോടി ആയി അല്പം ശക്തിയിൽ കാറ്റ് വീശാൻ തുടങ്ങി. ഒന്ന് രണ്ട് തുള്ളികൾ പൊഴിഞ്ഞോ എന്ന് ആന്റോ സംശയിച്ചു.
"അങ്ങോട്ട് നീങ്ങാമെടാ.. തിരിച് വീട്ടിലോട്ട് നടന്നാൽ ചിലപ്പോൾ നന്നായി നനയും.. "
"അവിടെ നിന്നാൽ നനയത്തില്ലേ.. "
"അയ്യോ.. ഇല്ല മോനെ... ഷീറ്റ് ഒക്കെ ഇട്ടേക്കുന്നതല്ലിയോ.. നല്ല സ്ഥലം ഉണ്ട്.. വാ.." ചെറിയ കുന്ന് കയറുന്നതിനിടയിൽ എൽസമ്മ പറഞ്ഞു.
നല്ല ഇരുട്ട് വ്യാപിച്ചിരുന്നു. നല്ല ശക്തിയായി കാറ്റ് വീശി ഇലകളും ചുള്ളികമ്പുകളും അടർന്ന് വീണുകൊണ്ടിരുന്ന് തോട്ടം ആകെ ബഹളമയമായി. ഒപ്പം മറ്റെന്തോ 'ശബ്ദം' കൂടി കേൾക്കുന്നതായി അന്റോയ്ക്ക് തോന്നി. എന്താണത് എന്ന് അന്റോയ്ക് മനസിലായില്ല..പതിഞ്ഞ ഒരു 'നിലവിളി' പോലെ തോന്നി.
"മമ്മിക്ക് കേൾക്കാമോ.. ശബ്...." എൽസമ്മയുടെ പിറകെ കയറ്റം കയറുന്നതിനിടയിൽ ആന്റോ ചോദിക്കാൻ തുടങ്ങവേ തന്റെ മുമ്പിൽ നടന്നിരുന്ന എൽസമ്മ, നടത്തം നിർത്തി, എന്തോ കണ്ട് ഭയന്ന് പതിയെ റബ്ബർ മരത്തിന്റെ പിറകിൽ ഒളിച്ചതായി
💬 Comments
View all comments