Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]
അവൾ തന്നെ ,.എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.
ഇപ്പോഴത്തെ അമ്മുവിനെ പറ്റി പറയുകയാണെങ്കിൽ : നല്ല വെളുപ്പ് നിറം ആണ് , മയിൽ പീലി പോലത്തെ കണ്ണുകൾ ആണ് ,കവിളുകൾ
ചുവന്ന് തുടുത്ത് ഇരിക്കുന്നു, മൂക്ക് അൽപ്പം നീണ്ടിട്ടുണ്ട്, ചുണ്ടാണങ്കിൽ സ്റ്റോബെറി പോലെ തുടുത്ത് ഇരിക്കുന്നു , ചുണ്ടിന്റെ താഴത്തെ ഇതൾ മുകളിലത്തെ ഇതളിനെ അപേക്ഷിച്ച് അൽപ്പം വലുതാണ്.
ഒരു ഗോൾഡൻ കളർ ലഹങ്കയാണ് വെഷം .
കാതിലും ഇട്ടിരിക്കുന്ന ലഹങ്കയ്ക്ക് മാട്ച്ച് ആയ കമ്മൽ ആണ് ഇട്ടിരിക്കുന്നത്.
""ഹലോ"".
അവൾ വീണ്ടും എന്നെ തട്ടി വിളിച്ചു. അവളെ വർണ്ണിച്ചു കോണ്ട് ഇരുന്ന ഞാൻ സ്വബോധത്തിൽ വന്നു.
""എന്നെ തനിക്ക് മനസ്സിലായോ ? .""
അവൾ എന്നോട് ചോദിച്ചു.
""ഇല്ല , ആരാ""
ഞാൻ മനസ്സിലായിട്ടും മനസ്സിലാവാത്തെപോലെ പറഞ്ഞു.
"" ഹമ്മ് ശെരി , അല്ല ഒരാൾ പറഞ്ഞു എന്നെ കുറെ അന്വഷിച്ച് നടന്നു എന്ന് . എന്താ കാര്യം എന്ന് തിരക്കാൻ വന്നതാ..""
അവൾ എന്റെ കണ്ണിലെക്ക് നോക്കി അല്പം കുസൃതി നിറച്ച് പറഞ്ഞു.
""അത് ...., പിന്നെ, ....ഞാൻ..""
ഞാൻ കിടന്ന് വിക്കി ..!
എന്റെ പതറൽ കണ്ടിട്ട് മനസ്സിലായി എന്നോണം അവൾ വിഷയം മാറ്റി!!
"" പിന്നെ നിനക്ക് സുഖാണോ? , എന്താ ഇപ്പോ ചെയ്യുന്നെ? , അനു ചേട്ടൻ (എന്റെ ചെട്ടൻ)
വന്നില്ലെ, ? ""
അവൾ തുടരെ തുടരെ എന്റെ അടുക്കൽ ചോദ്യങ്ങൾ എറിഞ്ഞ് കോണ്ട് ഇരുന്നു.!
""ആഹ് ടി എനിക്ക് സുഖാ, ഞാൻ ഇപ്പോ degree 3rd
💬 Comments
View all comments