Chapter Title : എൻ തോഴി💗 2 [വവ്വാൽ മനുഷൻ]
പറയുന്നതിന്നു മുമ്പ് ആരോ എന്റെ തോളത്തു അടിച്ചു.അത്യാവിശം വെദനിച്ചതു കോണ്ടു കുടുമ്പവീട്ടിൽ ആണ് എന്ന് പോലും ഓർകാതെ കലിപ്പ് മോഡിൽ വെട്ടി തിരിഞ്ഞ് ആരാ എന്ന് നോക്കിയതും വിരിഞ്ഞ് കയറി വന്ന കലിപ്പോക്കെ എവിടെയോ പോയി പകരം എന്റെ വായിൽ നിന്നും അറിയാതെ "രാമചന്ദ്രപാപ്പ " എന്ന് വന്നു.
"അപ്പോ നിനക്ക് നമ്മളെയോക്കെ ഓർമ്മയുണ്ട് അല്ലെ . !"
പറഞ്ഞത് അശ്വതിമ്മ ആയിരുന്നു.
അപ്പോഴാണ് ഞാൻ അവരെയോക്കെ ശ്രദ്ധിക്കുന്നത്. രാമചന്ദ്രപാപ്പ,അശ്വതിമ്മ പിന്നെ അരുണിമ ചെച്ചിയും നിൽപ്പുണ്ട്..
അമ്മു മാത്രമ്മില്ല. ആ മാളുവിനെ കാണാൻ പോയതാവും എന്ന് ഞാൻ ഊഹിച്ചു.
""ടാ, നീ എന്ത് ആലോചിച്ച് നിൽക്കുവാ ?""
അരുണിമ ആണ് ചോദിച്ചത്.!!
"" ആഹ് ,ഒന്നൂല ...""
ഞാൻ എന്റെ ആലോചന ചോദ്യമായി ചോദിക്കാതെ ഞാൻ ഒന്നുമില്ല എന്ന് തലയാട്ടി..
"" ഹാ, നീ ഇപ്പോ എന്ത് ചെയ്യുവാ . ""
ചോദ്യം രാമചന്ദ്രപാപ്പയിൽ നിന്ന് ആണ് .
""ഞാൻ ഇപ്പോ ഡിഗ്രി 3rd ഇയർ .""
ഞാൻ ഉത്തരം പറഞ്ഞു.
അപ്പോഴെക്കും എന്റെ അമ്മയും അച്ഛനും വന്ന് അവരെ കോണ്ട് പോയി.അരുണിമയും ഞാനും വീണ്ടും കുറെ കാര്യങ്ങൾ സംസാരിച്ചു നിന്നു ഒടുവിൽ ;
"അല്ല അമ്മു എവിടെ ,നിങ്ങളുടെ കൂട്ടത്തിൽ ഒന്നും കണ്ടില്ലലോ .?"
ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു.
""ഓഹ് ,അപ്പോ അതാണ് നിന്ന് പതുങ്ങി കളിച്ചതിന്റെ കാര്യം, ""
അരുണിമ എന്നെ ഒന്ന് നോക്കിയിട്ട് പറഞ്ഞു.
""അവൾ മാളുവിന്റെ അടുത്താ""
എന്നിട്ട് ഇങ്ങനെ പറഞ്ഞു.
""ഹാ., "" ഞാൻ അധികം താൽപര്യമില്ലാതെ പറഞ്ഞു.
💬 Comments
View all comments