0%

Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]

Author : Kambikathakal Read All Parts 461

ബീഫ് വെട്ടാൻ പറഞ്ഞു എന്നിട്ട് റോഡ് ക്രോസ് ചെയ്ത് കറിക്ക് ഉള്ള ഐറ്റംസ് വാങ്ങാൻ പോയി എൻ്റെ കൂടെ ഞാൻ ചെയ്യുന്നത് ഒക്കെ നോക്കി കണ്ട് അമ്മുവും..!!
തക്കാളിയും ബാക്കി ചേരുവകളും വാങ്ങുന്ന ഇടയിൽ ആരോ വന്ന് “ അമൃത ” എന്ന് വിളിച്ചു..
തിരിഞ്ഞ് നോക്കിയതും ഒരു ആറ് അടി പൊക്കം ഉള്ള വെളുത്തിട്ട ഒരുത്തൻ ഇളിച്ചോണ്ട് നിക്കുന്നു...!
ആരാടാ ഈ മാമൻ ? ഞാൻ സ്വയം മനസിൽ ചോദിച്ചു..!
“ അമൃത, എന്താ ഇവിടെ..? ”. എന്ന് ഈ പയ്യൻ ചോദിച്ചു..!

“ അത് എൻ്റെ കുടുംബ വീട് ഇവിടെ ആണ്, ഗോകുൽ എന്താ ഇവിടെ..?”. അവനു ഉത്തരം അമ്മു പറഞ്ഞു.. ഓഹ് അപ്പോ ഇവളെ കമ്പനി കരൻ ആയിരുന്നോ?

“ നെ എന്താ ഗോകുൽ ഇവിടെ,”.
എന്ന് അമ്മു അവനോട് ചോദിച്ചു..

“ ഞാൻ ഇവിടെ ഒരു കൂട്ടുകാരനെ കാണാൻ വേണ്ടി വന്നതാ..”. എന്ന് അവൻ അവളോട് കുശലം ചോദികൻ തുടങ്ങി..

ഈ കാര്യങ്ങൽ ഒക്കെ അവർ സംസരിച്ചോണ്ട് ഇരുന്നപ്പോൾ എല്ലാം ഞാൻ അവനെ സൂക്ഷിച്ച് നോക്കുകയായിരുന്നു...!;
ആറടി പൊക്കം വെളുത്ത നിറം മുടി buzz അടിച്ചിട്ട് ഉണ്ട്, താടി ഡ്രിം ചെയ്തിട്ട് ഉണ്ട്..,
ഒരു ബ്ലാക്ക് ഷർട്ടും ബാഗ്ഗിയും ആണ് അവൻ ഇട്ടിരുന്നത്..!!
അവൻ്റെ ബാക്കിൽ ഒരു ഡ്യൂക്ക് കേടക്കുന്നുണ്ട്, അത് ഇവൻ്റെ ആണ് എന്ന് ഞാൻ ഊഹിച്ചു..!!
“ ഇത് ആരാ ” എന്നെ ചൂണ്ടി അവൻ അവളോട് ചോദിച്ചു.. അപ്പോഴാണ് ഞാൻ uav സ്കാനറിൽ നിന്ന് തിരിച്ച് വന്നത്...

💬 Comments

View all comments