Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
വെച്ച് വെള്ളം അനക്കി ബാക്കി പറയാൻ ഒരുങ്ങി..;
“ എന്നിട്ട് ? ”. അവൾ ബാക്കി പറയുന്നതിൻ്റെ മുമ്പ് ഞാൻ ഇടയ്‌ക് കേറി ചോദിച്ചു..!
“ എന്നിട്ട്... ഞാൻ പേടിച്ച് യെസ് പറഞ്ഞു.. പക്ഷെ ഞാൻ വിചാരിച്ച പോലെ അല്ല കേട്ടോ ഗോകുൽ ആൾ കൂൾ ആണ്.. അവൻ്റെ കൂട്ടുകാർ ആണ് ഓരോരോ കുരുത്തേക്കേട് കാണിക്കുന്നത്... ഏകദേശം യെസ് പറഞ്ഞ് ഒരാഴ്ച കഴിഞ്ഞിട്ട് അവൻ അവൻ്റെ ആവിശ്യങ്ങൾ എന്നോട് ചോദിച്ചു തുടങ്ങി..
രാത്രി വീഡിയോ കോൾ വിളികണം, ചോദികുമ്പോ ഫോട്ടോകൾ അയച്ച് കൊടുകണം , വീഡിയോ അയക്കണം എന്ന് ഒക്കെ...”.
ഇത്രയും കേട്ടപ്പോൾ തന്നെ എൻ്റെ മൂലത്തിൽ ഉള്ള ബാക്കി രണ്ട് കുരു കൂടി പൊട്ടി... ക്ഷേമ നശിച്ച് ഞാൻ അവളോട് കുറച്ച് കട്ടിയിൽ ചോദിച്ചു..
“ എന്നിട്ട് നീ അതൊക്കെ അയച്ച് കൊടുത്തോ ?”.
“ ഫാ..## എൻ്റെ പട്ടി അയകും അതൊക്കെ.. ഞാൻ എത്ര കാരി അല്ല....!! അവൻ ചോദിക്കുമ്പോൾ ഒക്കെ ഞാൻ ഓരോരോ റീസൺസ് ഒക്കെ പറഞ്ഞു ഒഴിവായി... അതും പോരാ അവനു എൻ്റെ ചേച്ചിടെ നമ്പർ കൂടി വേണം എന്ന്... അതുടെ കേട്ടൂ അവൻ്റെ ഉദ്ദേശം എനിക് പിടി കിട്ടി buy one get one free ഓഫർ ആണ് അവൻ പ്രതീക്ഷിക്കുന്നത്... അതോടെ ഞാൻ അവനെ നേരിട്ട് കണ്ട് നല്ലെന്നം കൊടുത്തു അതും നാല് ആൾക്കാരുടെ മുമ്പിൽ വെച്ച്...,, പിന്നീട് അവൻ വന്ന് സോറി ഒക്കെ പറഞ്ഞു എന്നെ വീണ്ടും വേണം ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്നൊക്കെ പറയും...
💬 Comments
View all comments