Chapter Title : എൻ തോഴി💗 3 [വവ്വാൽ മനുഷൻ]
കാണൽ ചടങ്ങ് ആണ്.. രണ്ട് ദിവസത്തിനു ശേഷം അവർ വരും എന്നാണ് ദിവ്യ ചേച്ചി എനിക് തന്ന റിപ്പോർട്ട്..!
ഇനി അടുത്തത് അരുണിമയുടെ കല്യാണം ആണ്.. ഇനി അടുത്ത് ഒന്നും അത് ഒണ്ടാവില്ല എന്ന് എനിക് ഒരപ്പ് ഉണ്ട് കാരണം ഒരു മിണ്ട പൂച്ച ആണ് അവൾ പക്ഷെ പലപ്പോഴും എൻ്റെ അടുത്ത് സംസാരിക്കുമ്പോൾ അവള് ഒരു സോഫ്റ്കോർണർ ഇടുന്നത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്...!!
അത് കൂടി കഴിഞ്ഞാൽ അടുത്തത് എൻ്റെയും അമ്മുവിൻ്റെയും കല്യാണം.. ഏഹ് എൻ്റെയും അമ്മുവിൻ്റെയുമോ ?. ഇതൊക്കെ എപ്പോ ?.!
അപ്പോ എനിക് തന്നെ എൻ്റെ മനസ്സിന് നിയന്ത്രിക്കാൻ പറ്റുന്നില്ല അല്ലെ..!
അല്ലേലും മനസ്സ് പറയുന്നതിന് എന്താണ് തെറ്റ്.. അവളും ഞാനും ഒരേ പ്രായം.. പിന്നെ ആകെ ഒള്ള പ്രോബ്ലം അവൾ വഹയിൽ എൻ്റെ ആൻ്റി ആയിട്ട് വരും.. പിന്നെ... അവളും ഞാനും കട്ടക്ക് നിന്നാൽ ഒരു കുഴപ്പവും കൂടാതെ അവർ നമ്മളെ കെട്ടിച്ച് വിടും..
ഏഹ്... എന്ത് എന്ത് കല്യാണമോ അതും പെണ്ണ് അമ്മു.. അതിനു അവളും കൂടി സമ്മതിക്കണ്ടെ.... അല്ല ഞാൻ എന്തിനാ ഇപ്പൊ ഇതൊക്കെ ചിന്തിക്കുന്ന ?. അവളുടെ ex gokul ആണ് എന്ന് അല്ലെ പറഞ്ഞ് ബട്ട് അവളുടെ ഇപ്പോഴത്തെ ബോയ്ഫ്രണ്ട് ആരാണ് എന്ന് പറഞ്ഞില്ലല്ലോ.... അല്ല അത് ഞാൻ അല്ലെ, അങ്ങനെ അല്ലെ അമ്മു ആ ഗോകുലിനോട് പറഞ്ഞത്..!!
ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് ഓരോരോ മണ്ടത്തരങ്ങൾ ആലോചിച്ചോണ്ട് ഇരുന്നു..!! അപ്പോഴാണ് കതകിൽ മുട്ട് കേൾക്കുന്നത്.! അല്ല ഇത് ഇപ്പൊ ആരാ ? ഞാൻ കേറി വരാൻ
💬 Comments
View all comments