Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
വീണു മരിക്കുക ആയിരുന്നു
ഞാൻ : മനസ്സിൽ വിചാരിച്ചു പാവം റീത്ത
റീത്ത തുടർന്നു : ഞാൻ എൻ്റെ മകനെ കൊണ്ട് വീട്ടിൽ എത്തി . തോമസ് ചേട്ടൻ ഒരു മടിയൻ ആയിരുന്നു . അത് വരെ ഞങ്ങളുടെ സഭ ഇവിടെ വളരെ ശക്തം ആയിരുന്നു; ഇവിടെ മുഴുവൻ പുത്തൻ ചോല പള്ളി കാരായിരുന്നു . പക്ഷേ ആശുപത്രി പൂട്ടി , പിന്നെ തേയില തോട്ടങ്ങൾ പൂട്ടി . അങ്ങനെ കൂറേ കഴിഞ്ഞപ്പോൾ എല്ലാവരും സ്വതന്ത്ര ചർച്ചുകൾ തുടങ്ങി . ഇവിടെ മുഴുവൻ അങ്ങനെ ആയി . എന്റെ കെട്ടിയവൻ തോമസ് ചേട്ടനും അത് ചെയ്തു ; ഒരു ചർച്ച് തുടങ്ങി. അതിന്റെ ഉപദേശി എന്ന് പറഞ്ഞു നടക്കാൻ തുടങ്ങി . അങ്ങനെ പുള്ളിയുടെ കുടുംബം ആയ ഞങ്ങൾ അതിൽ ആയി . അപ്പോൾ പള്ളിക്കാർക് സഹിക്കുമോ . അവര് കൊടുത്ത പറമ്പിൽ കിടന്നു അവർക്കു എതിരെ പ്രവർത്തിക്കുമ്പോൾ . അവർ ഞങ്ങളോട് ഇറങ്ങാൻ പറഞ്ഞു ഞാൻ എല്ലാവരുടെയും കാല് പിടിച്ചു . ഞാൻ എന്റെ 30 ദിവസം പോലും പ്രായമാവാത്ത മകനെയും , തളർന്നു കിടക്കുന്ന അമ്മായി അപ്പനെയും പിന്നെ വയസായ അമ്മായി അമ്മയെയും കൊണ്ട് എങ്ങോട്ടു പോകും . തോമസ് ഇച്ചായൻനു ഇതൊന്നും കുഴപ്പം ഇല്ല . അയാൾ രാവിൽ സൈക്കിൾ എടുത്തു റോഡിൽ ഉപദേശം പ്രസ്ന്ഗിക്കാൻ പോകും . ഞാനും അമ്മായിയമ്മയും കൂലി പണി എടുത്തും, കൃഷി ചെയുന്നത് കൊണ്ടാണ് കുടുംബം കഴിഞ്ഞത്. പള്ളിക്കാർ ഒരു ദിവസം ആളെ വിട്ടു ഞങ്ങളെ ഇറക്കി
💬 Comments
View all comments