Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ 3 [OWL]
വിടാൻ . ഞാൻ ഗതി കെട്ടു . കോടതിയിൽ പോയി സൗജന്യം ആയി വാദിക്കുന്ന ഒരു സൊസൈറ്റിയുടെ സഹായത്തോടെ കേസ് കൊടുത്തു . ആ കേസ് ഇപ്പോഴും നടക്കുന്നുണ്ട് . എന്തായാലും ഇറങ്ങേണ്ടി വരും . അതോടെ ഈ കരകാര് മുഴുവൻ ഞങ്ങളുടെ എതിരായി . കൂലി പണി പോലും കിട്ടാതെ ആയി .
ഞാൻ : അപ്പോൾ നിന്റെ കെട്ടിയവൻ തോമസ്സോ റീത്ത : അയാളുടെ ഉപദേശം എന്ന് വെച്ചാൽ എല്ലാ രോഗവും ദൈവം മാറ്റും , അത് വരെ റപ്പായി ചേട്ടന് ഒരു വൈദ്യൻ വീട്ടിൽ വന്നു ഉഴിയുമായിരുന്നു . അയാളുടെ പുതിയ വിശ്വാസം തുടങ്ങിയപ്പോൾ അയാൾ അതും നിർത്തിച്ചു . എല്ലാ ദിവസവും തലക്കു നിന്ന് പ്രാർത്ഥന മാത്രം ആയി . ഇതൊക്കെ ഞാൻ സഹിച്ചു പക്ഷെ എൻ്റെ മകന് ഒരു കുത്തി വെപ്പ് പോലും ചെയ്യിപ്പിക്കാൻ അയാൾ സമ്മതിച്ചില്ല . അവനു ഒരു വയസു ആയപ്പോൾ ഒരു പനിയും ചുമയും വന്നു അത് കഴിഞ്ഞു അവന്റെ കാലുകൾ രണ്ടും തളർന്നു പോയി . ഞാൻ എന്റെ മകനെയും എടുത്തു ഓടി ഡോക്ടർമാരെ കാണാൻ . എല്ലാവരും പറഞ്ഞു പോളിയോ ആണ് . ചികിത്സ ഒന്നും ഇല്ല . വാക്സിനേഷൻ മാത്രം ഉള്ളു എന്ന് . ഇത്ര ഒക്കെ ആയിട്ടും തോമസ് വീണ്ടും ഉപദേശം ആയിരുന്നു . അയാൾ പറയാൻ തുടങ്ങി എന്റെ പാപങ്ങൾക്ക് ദൈവം ശിക്ഷ തരിക ആണ് എന്ന് . കുറച്ചു നാൾ കഴിഞ്ഞപ്പോൾ അയാൾ സൈക്കിൾ നിന്ന് വീണു
💬 Comments
View all comments