Chapter Title : ഏഞ്ചൽസ് ഹോസ്പിറ്റൽ [OWL]
. ഫ്രെണ്ടില്‍ ഒരു ഇരുമ്പ് ഗ്രില്‍ ഉണ്ട് . കുറച്ചു നേരം കഴിഞ്ഞു വര്‍ഗിസ്സു ചേട്ടന്‍ ഒരു തടിചിയെ കൈനെടിക് ഹോണ്ടയില്‍ കൊണ്ട് വന്നു . അതായിരുന്നു ഏലിയാമ്മ ,പുള്ളികാരന്റെ വൈഫ് . വര്‍ഗിസ്സു ചേട്ടന്‍ ഗ്രില്‍ തുറന്നു അകത്തു താഴത്തെ നിലയിലെ ഒരു റൂം തുറന്നു ചെറിയ ഒരു റൂം ആയിരുന്നു ഒരു മരകട്ടില്‍ ഉണ്ടായിരുന്നു പിന്നെ ഒരു മതിലില്‍ ഒരു ഷെല്‍ഫ് . ചെറിയ റൂം ആണെങ്കിലും നല്ല രസം തോന്നി . ഏലിയാമ ചേടത്തി റൂം വൃത്തി ആക്കാന്‍ തുടങ്ങി . വര്‍ഗീസ് ചേട്ടന്‍ തിരിച്ചു പോയി . അവര്‍ ഏകദേശം രണ്ടു മണിക്കൂര്‍ ആയി അതിന്റെ ഉള്ളില്‍ കയറിയിട്ട് എന്നിട്ടും ഒന്നും ആയില്ല കുറച്ചു കഴിഞ്ഞപോള്‍ അയ്യോ എന്നാ ഒച്ച കേട്ട് ഞാന്‍ ചെന്ന് നോക്കുമ്പോള്‍ അവര്‍ നടുവിന് പിടിച്ചു ഒച്ച ഇടുന്നു . ഞാന്‍ ചോദിച്ചു ചേടത്തി എന്ത് പറ്റി. അയ്യോ എന്റെ നടുവെട്ടി . ഞാന്‍ പറഞ്ഞു” ചേച്ചി ഞാന്‍ ഒന്ന് നോക്കട്ടെ” . അവര്‍ പറഞ്ഞു “അയ്യോ വേണ്ടോ ഇംഗ്ലീഷ് മരുന്ന് വേണ്ട. ഇത് തിരുമ്മിച്ചാലേ ഇത് മാറു” .അവര്‍ ഉടനെ മൊബൈലില്‍ ആരെയോ വിളിച്ചു . അപ്പോള്‍ കുറച്ചു കഴിഞ്ഞു വര്‍ഗിസ്സു ചേട്ടന്‍ വന്നു ആ തള്ളയെ കൊണ്ട് പോയി .ഞാന്‍ പിന്നെയും അവിടെ ഒറ്റയ്ക്ക് ആയി .ആ തള്ള രണ്ടു മണിക്കൂര്‍ കൊണ്ട് അകെ ചെയ്തതു ഒന്ന് അടിച്ചു വാരി .ഞാന്‍ ഒരു പഴയ ന്യൂസ്‌പേപ്പര്‍ കൊണ്ട് കട്ടില്‍ തുടച്ചു അതില്‍ കിടന്നു .
💬 Comments
View all comments