0%

Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]

Author : Kambikathakal Read All Parts 343

പോലീസ് വണ്ടിയിൽ അവളും വന്നിറങ്ങി... പുറകെ വേറൊരു വണ്ടിയിൽ അവളുടെ വീട്ടുകാരും...

അവൾ എന്നേ നോക്കി. ആ കണ്ണ് നിറയുന്നുണ്ടായിരുന്നു പോലീസ്‌കാർ അവളെ സ്റ്റേഷൻ ഉള്ളിലോട്ടു കൊണ്ടുപോയി മുടി പോലും കെട്ടാതെ. ഒരു ചുരിദാറും ഇട്ടാണ് അവൾ വന്നത്. മുഖം ഒക്കെ നന്നായി ചുവന്നിരിക്കുന്നു. അത്‌ കണ്ടപ്പോൾ തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നു എനിക്ക് മനസ്സിലായി

പെട്ടന്ന് അവളുടെ അച്ഛൻ ന്റെ കൈ എന്റെ കാരണത് വീണു അത്‌ എവിടെന്നു വന്നെന്നു പോലും എനിക്ക് ഇന്നും അറിയില്ല.

കൂട്ടുകാർ എല്ലാം കൂടി പിടിച്ചു മാറ്റി. ഇത് കണ്ട് സർക്കിൾ സർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. അയാൾ ഒന്നും മിണ്ടിയാതെ ഇല്ല ...... എന്നേ അകത്തോട്ടു വിളിച്ചു എന്റെ വീട്ടുകാരും അവളുടെ വീട്ടുകാരും അവളും പോലീസ് കാരും ഒരുമുറിയിൽ.. ഞാൻ അതിനു വെളിയിലും. കുറച്ചു കഴിഞ്ഞു ഒരു പോലീസ് കാരൻ വന്നു പറഞ്ഞു അകത്തോട്ടു വരാൻ

ഞാൻ അകത്തോട്ടു ചെന്ന്

അവിടെ എല്ലാവരും ഉണ്ട്. എല്ലാരും എന്നേ തന്നെ നോക്കുന്നു........... അവൾ തല കുനിച്ചു പിടിച്ചു ഇരിക്കുന്നു....

ഞാൻ പയ്യെ അവളുടെ പുറകിൽ പോയി നിന്നു.

സർ : എന്താ നിങ്ങടെ തീരുമാനo. അയാൾ എന്നോട് ചോദിച്ചു

ഇവർക്ക് രണ്ടു കൂട്ടർക്കും. താല്പര്യമില്ല കല്യാണത്തിന്.... ഇനി ഇപ്പോ നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്.

ഇത് കേട്ട് അവളുടെ അച്ഛൻ സർക്കിൾ നോട്‌ ചൂടായി. നിങ്ങൾ ആണോ എന്റെ മകളുടെ കാര്യം തീരുമാനിക്കുന്നത്

സർ : ഞാൻ അല്ല തീരുമാനിക്കുന്നത് നിങ്ങളുടെ മകൾക് അതിനുള്ള പ്രായം ആയി. താൻ ഇവിടെ കിടന്നു സംസാരിക്കേണ്ട. ഇവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് നിങ്ങളെ വിളിപ്പിച്ചത്. അവരുടെ തീരുമാനം ആണ്.

സർ : നിങ്ങൾ രണ്ടുപേർക്കും പ്രായപൂർത്തി ആയതാണ് നിങ്ങൾ സംസാരിച്ചു ഒരു തീരുമാനത്തിൽ എത്തു...ഞങ്ങളോട് പറഞ്ഞു

എന്നോട് അവളുടെ അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു....

സർ : വീട്ടുകാരുടെ കൂടെ ആണോ പോകേണ്ടത്.. അവളോട് ചോദിച്ചു.....

അല്ല

അപ്പൊത്തന്നെ അവളുടെ അച്ഛൻ എഴുനേറ്റ്.... ഇനി ഞങ്ങളെ അന്വേഷിച് വന്നേക്കരുത്. അവളോട് പറഞ്ഞു അവൾ കരയാൻ തുടങ്ങി.

സാറേ ഞങ്ങൾ പോണു.

💬 Comments

View all comments