Chapter Title : എനിക്കായി കരുതിവച്ചതു 3 [Akhil]
കൂടെ കയ്യിട്ടു പയ്യെ നിറങ്ങി നിരങ്ങി മുറിയിൽ എത്തി.
ഞാൻ : എന്റെ ഫോൺ കൂടെ ഒന്നു എടുത്ത് തരുവോ
അവൾ പോയി എന്റെ ഫോൺ എടുത്തു കൊണ്ട് വന്നു.
ഞാൻ : നീ ഇവിടെ ഇരിക്ക്
എനിക്ക് പണി ഉണ്ടെന്ന്
പിന്നെ അവിടെ ഭയങ്കര ജോലി അല്ലെ ഇവിടെ ഇരിക്കെന്നും പറഞ്ഞു. പിടിച്ചിരുത്തി. കയ്യിൽ നിന്നും പിടി വിട്ടില്ല. വിട്ടാൽ അവൾ അടുക്കളയിലേക്ക് പോകും
ഞാൻ ഫോൺ എടുത്ത് swiggy ഓപ്പൺ ചെയ്തു ചോദിച്ചു
ഞാൻ : നിനക്ക് എന്താ വേണ്ടേ കഴിക്കാൻ.
പാറു : എല്ലാ ദിവസവും ഓർഡർ ചെയ്യാൻ കാശ് ഉണ്ടോ ഇവിടെ സാധനങ്ങൾ ഉണ്ടല്ലോ ഉണ്ടക്കി യാൽ പോരെ
ഞാൻ : നീ വലിയ കുടുംബിനി ഒന്നും ചമയണ്ട എന്താ വേണ്ടെന്നു പറ
പാറു : ആഹ്ഹ് എന്തെകിലും മേടിക്ക്
ഞാൻ രണ്ടു ബിരിയാണി ബുക്ക് ചെയ്ത് ഫോൺ മാറ്റി വെച്ച്.
ഇനി അടുക്കളയിൽ പണി ഒന്നും ഇല്ലല്ലോ
അവളെ ഞാൻ എന്നോട് ചേർത്തും ഇറുക്കി പിടിച്ചു. തലയിൽ തലോടി കൊണ്ട് ചോദിച്ചു.
എന്താണ് എന്റെ പാറൂട്ടിക്ക് പറ്റിയത്
അവൾ ഒന്നും മിണ്ടില്ല
ഞാൻ : അഹ് പറ പറയാതെ ഞാൻ എങ്ങനെ അറിയും. നെറ്റിയിൽ ഒരുമ്മയും കൊടുത്തു കൊണ്ട് ചോദിച്ചു.
ഇപ്പൊ ആളുടെ ദേഷ്യവും പോയി എല്ലാം പോയി.
അവൾ എന്റെ നെഞ്ചിലേക്ക് വീണു കരഞ്ഞു കൊണ്ട് പറഞ്ഞു
എനിക്ക് പേടി ആണ്
എന്തിനാ നീ പേടിക്കണേ. അയ്യേ കരയല്ലേ. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ.
വാ ഈവിടെ
💬 Comments
View all comments