Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
കണ്ണിൽ പൊന്നീച്ച പറന്നു!
ഞാൻ തിരിഞ്ഞ് അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു. കൂടെ ആ കവിളിൽ ഒരു കടിയും.
“നിന്റെ കല്യാണം ഞാൻ ഒന്നുകൂടെ നടത്തും. ബാംഗ്ലൂരിൽ വെച്ച്. നല്ലൊരു സദ്യയും തരും.” അമ്മ ആശ്വസിപ്പിച്ചു.
“എന്നിട്ടുവേണം എനിയ്ക്ക് ഇവരുടെപോലെ ഒരാദ്യരാത്രി ആഘോഷിക്കാൻ. കേട്ടോ എന്റെ പൊന്നു ഭർത്താവേ?” എന്റെ കാന്താരിയുടെ പരിഭവം എല്ലാം മാഞ്ഞു.
അമ്മയും ഏട്ടത്തിയും കൂടെ ഞാനും പൊട്ടിച്ചിരിച്ചുപോയി.
വെറുതെയല്ല ഇവൾ എന്നെ വിരൽത്തുമ്പിൽ ആക്കുന്നത്.
നിഷ്കളങ്കമായ ഈ സ്നേഹം കൊണ്ടു തന്നെ!
ഭക്ഷണം കഴിഞ്ഞ് കൈ കഴുകി ഞാൻ മുറിയിലേക്ക് പോകാൻ ഒരുങ്ങി.
“അതേയ് വധുവിനെ എടുത്തോണ്ട് വേണം മുറിയിലേക്ക് പോകാൻ. പാല്, ഞാൻ അതായത് വധുവിന്റെ നാത്തൂൻ, അങ്ങെത്തിച്ചോളാം. അപ്പോ രണ്ടുപേരും വിട്ടോ.” കാന്താരിയുടെ കൽപന.
ഞാൻ ഒരു ചമ്മലോടെ തിരിഞ്ഞ് അമ്മയെ നോക്കി. ഒരു ചിരിയോടെ തലയാട്ടി അമ്മ അടുക്കളയിലേക്ക് നടന്നു.
അമ്മു പിറകെ പോയി.
ഞാൻ ഏട്ടത്തിയെ, അല്ല എന്റെ പുത്തൻ വധുവിനെ നോക്കി.
ആകെ നാണിച്ച് പൂത്തുലഞ്ഞ് മൂക്കിന്റെ തുമ്പുപോലും ചുവന്ന്, തല താഴ്ത്തി നിൽക്കുകയാണ് ഏട്ടത്തി!
മിനിയാന്ന് ഞങ്ങൾക്കായി എല്ലാം ചെയ്ത് തരുമ്പോൾ ഏട്ടത്തിയും ഞാനും, അമ്മുവും, എന്തിന് അമ്മ പോലും സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ല ഇതൊന്നും.
ഞാൻ പതിയെ അടുത്തുചെന്ന് ഇരുകൈകളാൽ ഏട്ടത്തിയെ കോരിയെടുത്തു. ചെരിഞ്ഞു വീഴാൻ പോയ ഏട്ടത്തി എന്റെ കഴുത്തിൽ കൈകൾ ചുറ്റി, എന്റെ കണ്ണുകളിലേക്ക് അത്ഭുതത്തോടെ നോക്കി.
അമ്മുവിന്റെ അത്രപോലും ഭാരം ഇല്ലല്ലോ ഏട്ടത്തിയ്ക്ക്, എന്ന് എന്റെ മനസ്സ് പറഞ്ഞു.
ഏട്ടത്തിയുമായി സ്റ്റെപ്പുകൾ കയറി ഞങ്ങൾ മുറിയിൽ എത്തി, വാതിൽ
💬 Comments
View all comments