Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
ആ വാക്കുകൾ തെറിച്ചുവീണു!
“അമ്മൂ. അമ്മൂ!” ഞാനവളെ പതിയെ കുലുക്കി വിളിച്ചു.
“ഹമ്!” ശരീരത്തിനൊരനക്കവുമില്ലാതെ അവൾ കണ്ണുകൾ തുറന്നു.
“പോയി, കഴുകി വൃത്തിയായി വന്നു കിടക്കു മോളേ!”
“മ്മ് ഹ്ഹ്.. എനിക്ക്… എനിക്കെങ്ങും എണീക്കാൻ വയ്യെടാ! ക്ഷീണം... മ്മ്… ഇനിയിപ്പോ നാളെയാവട്ടേ!”
അവൾ കണ്ണുകൾ പാതിതുറന്ന് ചിരിച്ചു കൊണ്ട് എന്റെ മുഖത്തേയ്ക്ക് നോക്കി.
“വഷളൻ!” അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞിട്ട് ചിരിച്ചു.
“ഹ്മ്മ്?” ഞാൻ കട്ടിലിന് താഴെയിരുന്ന് ചോദ്യഭാവത്തോടെ അവളെ നോക്കി.
“നീ… നീയിതൊക്കെ എവിടെന്നാ പഠിച്ചേ?” അവൾ സ്വകാര്യംപോലെ ചോദിച്ചു.
“എന്ത്?”
“ഇപ്പോ നീ കാട്ടിക്കൂട്ടിയതൊക്കെ!” അവളുടെ മുഖത്ത് വീണ്ടും നാണം.
“ഒന്നു പോയേടീ. ഇതൊക്കെ ആരേലും പഠിച്ചിട്ടാണോ? നിന്നെ ഇങ്ങനെ കണ്ടപ്പോൾ തോന്നി. അത്രതന്നേ!!”
“ഓ. ഹൊ. അങ്ങനെ! അപ്പൊ ഞാൻ സുന്ദരിയാണല്ലേ?” അവളെന്നെ കൊല്ലുന്ന നോട്ടം നോക്കിക്കൊണ്ട് പെട്ടെന്ന് തിരിഞ്ഞ് നേരേ കിടന്നുകൊണ്ട് ചോദിച്ചു.
“ഹ്മ്മ്, പിന്നല്ലാതെ. നീയടാറ് ചരക്കല്ലേ!”
“പ്രീതിയെക്കാട്ടിലും?” അവളുടെ ആ ചോദ്യം എന്നെ തെല്ലൊന്ന് ഞെട്ടിച്ചു.
“നിനക്ക്… നിനക്ക് പ്രീതിയെ എങ്ങനെയറിയാം?” ഞാൻ സംശയത്തോടെ അവളെ നോക്കി.
“അതിന് നിനക്ക് പ്രീതിയെ ജോലിയായതിന് ശേഷമുള്ള അറിവല്ലേയുള്ളൂ? എന്നാലേ… ഞാനുമവളും ആറാം ക്ലാസ്സുമുതൽ പ്ലസ്ടു വരെ ഒന്നിച്ചാ പഠിച്ചേ? അന്നുമുതലേയെനിക്കവളെയറിയാം. അവൾക്ക് നിന്നോടുള്ള പ്രേമവുമറിയാം!” അമ്മുവൊന്നു നിർത്തി.
എന്നാൽ അതെനിക്കൊരു പുതിയ അറിവായിരുന്നു,
“അമ്മൂ. നീയീ… നീയീപ്പറയുന്നതൊക്കെ… ഇതൊക്കെ സത്യമാണോ? പക്ഷേ… പക്ഷേ അവളൊന്നും പറഞ്ഞിട്ടില്ല!”
ഞാൻ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അപ്പോൾ.
“അന്ന് സ്കൂളിൽ വെച്ചിട്ട് നിന്നോട് പറയണമെന്നും പറഞ്ഞു എന്റെടുത്ത് വന്നിരുന്നു!”
“എന്ത്?”
“കുന്തം!” അവൾ മുഖം വീർപ്പിച്ചു.
“പോട്ടേടീ. എന്റെ പൊന്നുമോളു പറ!” ഞാൻ എഴുന്നേറ്റ് അവളുടെ തലമുടിയിൽ തഴുകിക്കൊണ്ട് അവളോട് ചേർന്നു കിടന്നു.
“ഒന്നും കൂടിയങ്ങനെ വിളിക്കാവോ?”
അവൾ തല ഉയർത്തി, എന്റെ നെഞ്ചിൽ വെച്ച്, കണ്ണുകളിലേയ്ക്ക് നോക്കി ചോദിച്ചു.
“എങ്ങനെ?”
“എന്റെ പൊന്നുമോളേന്ന്!” പറഞ്ഞിട്ട് നാണം കൊണ്ടവൾ എന്റെ നെഞ്ചിലേയ്ക്ക് മുഖം പൂഴ്ത്തി.
“എന്റെ പൊന്നുമോളേന്ന് മാത്രം വിളിച്ചാ മതിയോ? അതോ മുന്നിലെന്തേലും ചേർക്കണോ?” ഞാനൊന്ന് ചിരിച്ചുകൊണ്ട് അവളുടെ പുറം തഴുകി. ആ
💬 Comments
View all comments