Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
എടുത്തു. ഞാൻ അമ്മുവിനേയും ഏട്ടത്തിയേയും ചേർത്തുപിടിച്ച് ഒന്നു രണ്ട് സെൽഫിയും എടുത്തു. ഏട്ടത്തിയുടെ ഫോണിലും കുറെ ചിത്രങ്ങൾ എടുത്തു.
അതിനുശേഷം പൂജാമുറിയിൽ നിശ്ശബ്ദരായി എല്ലാം മറന്ന് മുഖത്തോടുമുഖം നോക്കിനിന്ന ഞങ്ങൾ ഇരുവരും എപ്പോഴാണ് ആലിംഗനത്തിൽ അമർന്നതെന്ന് അറിയില്ല.
ഇറുകെപ്പുണർന്ന് അവൾ എന്റെ നെഞ്ചിൽ മുഖം ചേർത്ത്, ഞങ്ങളെ ആർക്കും പിരിക്കാൻ ആവല്ലേ എന്ന പ്രാർത്ഥനയോടെ നിന്നു.
മെല്ലെ അമ്മുവിന്റെ താടിയിൽ പിടിച്ചുയർത്തി ആ ചുണ്ടുകളിൽ ഞാൻ ഒരുമ്മ നൽകി.
ഏട്ടത്തിയുടെ ഫോണിന്റെ കാമറ ക്ലിക്ക് ചെയ്യുന്ന സ്വരം ഞാൻ കേട്ടു.
എന്റെ ഭാര്യയ്ക്ക് ദൈവങ്ങളെ സാക്ഷിയാക്കി നല്കിയ ആദ്യ ചുംബനം. ഏട്ടത്തി അതും ക്ലിക്ക് ചെയ്തത് നന്നായെന്ന് എന്റെ മനസ്സ് നന്ദിയോടെ ഓർത്തു.
ജീവിതം മുഴുവൻ ഇവൾ എന്റെ കൂടെ സ്നേഹം നിറച്ച് ഉണ്ടായിരുന്നതിനാൽ മുൻപ് എനിയ്ക്ക് എന്തോ പ്രത്യേകത ഒന്നും തോന്നിയിരുന്നില്ല.
പക്ഷേ ഇപ്പോൾ എന്റെ മനസ്സ് പ്രേമത്താൽ തുടിയ്ക്കുന്നത് ഞാൻ തിരിച്ചറിഞ്ഞു.
അവളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുക്കാൻ എനിയ്ക്കു കഴിഞ്ഞില്ല. എന്റെ കണ്ണുകളിൽ നിന്ന് അവൾക്കും.
“എനിയ്ക്കായി പിറന്നവൾ!” ഞാൻ സ്വയമറിയാതെ മന്ത്രിച്ചു.
“മ്മ്..” അവൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. ആ മിഴികൾ സന്തോഷത്താൽ നിറഞ്ഞത് ഒളിപ്പിയ്ക്കാൻ ആയിരുന്നു അതെന്ന് എനിയ്ക്ക് മനസ്സിലായി.
അമ്മുവിനെ ഇനി ആരും എന്നിൽനിന്ന് കൊണ്ടുപോകില്ലായെന്ന് എന്റെ മനസ്സ് ഉറപ്പിച്ചു. എന്തോ വലിയ ആശ്വാസവും തോന്നി. ഇപ്പോഴാണ് അങ്ങിനെയൊരു ഭയം എന്നിൽ ഉണ്ടായിരുന്നുവെന്നെ ഞാൻ അറിഞ്ഞത്!
അതുകൊണ്ടായിരിയ്ക്കണം എനിയ്ക്ക് മറ്റാരോടും ഇന്നേവരെ പ്രേമം തോന്നാതിരുന്നത്. ഇപ്പോൾ എന്റെ ഹൃദയം പ്രേമത്താൽ തുടികൊട്ടുന്നതും!
എന്റെ കൈകൾ അവളുടെ ചുറ്റും മുറുകി, അവളെ എന്നിലേയ്ക്ക് ലയിപ്പിയ്ക്കാൻ എന്നോണം.
“മ്മ്... മ്മ്...” ഏട്ടത്തി മുരടനക്കുന്ന സ്വരമാണ് ഞങ്ങളെ ഉണർത്തിയത്.
നോക്കുമ്പോൾ കൈയിൽ ഒരു ഗ്ളാസ് പാലും നീട്ടി നിൽപ്പാണ്!
“കല്യാണം കഴിഞ്ഞ ആദ്യരാത്രിയല്ലേ? ആചാരങ്ങൾ ഒന്നും മുടക്കണ്ട.” ഒരു ചിരിയോടെ ഏട്ടത്തി സ്വരം താഴ്ത്തി പറഞ്ഞപ്പോൾ രണ്ടുപേരും ചമ്മി.
“എന്തെങ്കിലും ശബ്ദം കേട്ട് അമ്മ വാതിൽ തുറന്നാലോ? അതുകൊണ്ട് രണ്ടുപേരും മെല്ലെ ശബ്ദം ഉണ്ടാക്കാതെ മുകളിലേയ്ക്ക് പൊയ്ക്കൊ. പിന്നേയ്, കാർത്തീ, സൂക്ഷിക്കണം. അമ്മുവിന് നല്ല
💬 Comments
View all comments