Chapter Title : എനിക്കായിപ്പിറന്നവൾ [kkwriter-2024] [revised and extended]
“പെണ്ണേ, നിന്നെ ഞാൻ…” അമ്മ കയ്യോങ്ങി.
ഏട്ടത്തി പൊട്ടിച്ചിരിച്ചു പോയി.
അമ്മ മൂക്കത്ത് വിരൽവെച്ചു. “ഇങ്ങനെ നാണമില്ലാത്ത ഒരെണ്ണം.”
“നാണിയ്ക്കാനെന്താ? ഇവൻ എന്റെ മാത്രം ഏട്ടനല്ലേ?”
“എന്നാൽ നീ തന്നെയെടുത്തോ.”
“പിന്നെ വാക്കു മാറ്റരുത്.”
“ഇല്ല.” കാര്യം ഒന്നും അറിയാത്ത അമ്മ പറഞ്ഞു.
“ഓക്കേയ്. അപ്പോൾ അതങ്ങനെ തന്നെ. വാടാ ഏട്ടാ. കുളിച്ച് ഫ്രഷ് ആയിട്ടുവാ. എനിയ്ക്ക് നിന്നെ കടിച്ചു കടിച്ചു തിന്നാനുള്ള വിശപ്പുണ്ട്.” അമ്മുവിന്റെ ഉത്തരവ്.
ഏട്ടത്തി വീണ്ടും പൊട്ടിച്ചിരിച്ചു.
“ഗായത്രീ, നീയാണ് ഇവളെ ഇങ്ങനെ വഷളാക്കുന്നത്. മ്മ്.. നടക്കട്ടെ. ഞാൻ ഒന്നും പറയുന്നില്ല.” അമ്മ കീഴടങ്ങി.
ഞാൻ അന്തംവിട്ട് ഒന്നും മിണ്ടാതെ മുറിയിലേയ്ക്ക് പോയി. ഫ്രഷ് ആയി തിരിച്ചു വന്നപ്പോഴേയ്ക്കും മേശപ്പുറത്ത് ചായ റെഡി. അതെടുത്ത് കുടിച്ചു.
അമ്മുവും ഏട്ടത്തിയും അടുക്കളയിൽ പെരുമാറുന്നത് കണ്ടു. അവൾ ഒന്ന് തിരിഞ്ഞുപോലും നോക്കുന്നില്ല.
ഏട്ടത്തി അത്താഴത്തിനുള്ളത് റെഡിയാക്കുകയാണ്. അവളും എന്തൊക്കെയോ സഹായിക്കുന്നുണ്ട്. ഇന്നേവരെ ഇത്ര സഹായി ആയി അവളെ കണ്ടിട്ടില്ല!
അമ്മയാണെങ്കിൽ പതിവുപോലെ ടീവിയുടെ മുന്നിൽത്തന്നെ. ആറുമണി മുതൽ അമ്മയുടെ പ്രിയപ്പെട്ട സീരിയലുകൾ ആണ്.
എന്താണിവിടെ സംഭവിച്ചതെന്ന് ഒരു പിടിയുമില്ല.
ഇരിപ്പുറയ്ക്കാതെ ഞാൻ ബൈക്കുമെടുത്ത് കൂട്ടുകാരെത്തേടിപ്പോയി.
തിരികെ എത്തിയത് രാത്രി കുറേ വൈകിയാണ്. അപ്പോൾ ആരും ടീവിയുടെ മുന്നിൽ ഇല്ല. നേരെ ചെന്നിരുന്ന് ടീവിയിൽ കുറേ നേരം ന്യൂസ് ചാനലുകൾ മാറ്റി മാറ്റി കണ്ടിരുന്നു.
മനസ്സ് ഉത്തരങ്ങൾ കിട്ടാത്തതിനാൽ നേരെ നിൽക്കുന്നില്ല.
അപ്പോഴേയ്ക്കും അമ്മ ഊണുകഴിയ്ക്കാൻ വിളിച്ചു.
എന്റെ കാന്താരിയുടെ,‘പൊടിപോലും ഇല്ലാ കണ്ടുപിടിയ്ക്കാൻ’.
ഇവൾ ഇതെവിടെപ്പോയി മറഞ്ഞു കിടക്കുന്നു? മനുഷ്യനെ തീ തീറ്റിച്ചിട്ട്?
അത്താഴം തനിയെ കഴിച്ചു.
💬 Comments
View all comments