0%

Chapter Title : ഏണിപ്പടികൾ 4 [ലോഹിതൻ]

Author : Lohithan Read All Parts 3K

പറമ്പുകളും ബിൽഡിങ്ങുകളും ആയി കുറേ സ്വത്തുണ്ട്...

ഇതൊക്കെ വേണ്ടപോലെ നോക്കി നടത്താൻ ഞങ്ങൾക്ക് വിശ്വസിക്കാവു ന്ന ഒരാൺതുണ വേണം...

ഞങ്ങളുടെ ഈ അവസ്ഥ അറിഞ്ഞ് കർത്താവായിട്ട് തന്നതാണ് നിന്നെ..

എനിക്ക് ഇതൊന്നും നോക്കി നടത്താൻ വയ്യ... ഞാൻ പറഞ്ഞാൽ ആരും അംഗീകരിക്കുകയും ഇല്ല...

കഴിഞ്ഞ ദിവസം വാടക പിരിക്കാൻ പോയപ്പോൾ കുരുശു പള്ളി കവലയിലെ നമ്മുടെ ബിൽഡിംഗിൽ വാടകക്ക് കടനടത്തുന്ന ഒരുത്തൻ എന്നെ അപമാനിച്ചു സംസാരിച്ചു...!

അയാളോട് മറുപടി പറയാൻ പോലും എനിക്കായില്ല.. കുട്ടിച്ചൻ ഉള്ളപ്പോൾ ഇതൊക്കെ വേണ്ടപോലെ കൈകാര്യം ചെയ്തിരുന്നു...!

അതാരാ ചേച്ചീ..,?

ഒരു കുര്യൻ... ഫർണിച്ചർ കച്ചവടമാ.. വർഷങ്ങളായി ആ ബിൽഡിങ്ങിലെ രണ്ടു മുറി അയാളുടെ കയ്യിലാണ്..

കുട്ടിച്ചൻ വാടക കുടിശ്ശികയൊക്കെ എഴുതി വെയ്ക്കുന്ന ഒരു ബുക്കുണ്ട്.. അതിൽ നിന്നാണ് ഇയാൾ നാലു മാസമായി വാടക അടച്ചിട്ടില്ലെന്നു മനസിലായത്....

അയാൾ എന്താണ് ചേച്ചിയോട് പറഞ്ഞത്...?

നിങ്ങൾക്ക് എന്തു ബുദ്ധിമുട്ടു കാരണമാ ഇങ്ങനെ വാടക തെണ്ടി നടക്കുന്നത്..കുട്ടിച്ചൻ കുറേ ഉണ്ടാക്കി ഇട്ടിട്ടില്ലേ...കുറേ വർഷമായി വാടക കൊടുക്കുന്നതാ..ഇനി ഉണ്ടാകുമ്പോൾ അങ്ങെത്തിച്ചോളാം അങ്ങനെ കുറേ പറഞ്ഞു.. ഞാൻ ഒന്നും മിണ്ടാൻ പോയില്ല..

ഇങ്ങനെ പല കാര്യങ്ങളും ഇനിയും ഉണ്ടാകും.. ചോദിക്കാനും പറയാനും ആളില്ലങ്കിൽ ഇങ്ങനെയൊക്കെയാ...

അതുകൊണ്ട് ഇനി നീ ഇവിടുന്ന് പോകണ്ട....

ചേച്ചീ എനിക്ക് എലാപ്പാറയിൽനിന്നും പെട്ടന്ന് ഒഴിഞ്ഞു പോരാൻ പറ്റില്ല...

പാലായിൽ നിന്നും വലിയ ദൂരമൊന്നും അല്ലല്ലോ... ഇപ്പോൾ വാഗമൺ റോഡ് വന്നതുകൊണ്ട് ജീപ്പിൽ രണ്ടോ രണ്ടരയോ മണിക്കൂർ കൊണ്ട് വരാവുന്ന ദൂരമേയൊള്ളു...

ചേച്ചി വിഷമിക്കണ്ട... നിങ്ങൾക്ക് തുണയായി ഞാൻ ഉണ്ടാകും...

മനസ്സിൽ പൊട്ടിയ ആയിരത്തിഒന്ന് ലഡ്ഡു

💬 Comments

View all comments