0%

Chapter Title : ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]

Author : Kambikathakal Read All Parts 179
ശബ്ദത്തിന്റെ ഉടമയായ പെണ്കുട്ടി ഇരിക്കുന്നത്..എന്റെ തൊട്ടടുത്ത്.. "ചേട്ടാ…" പിന്നെയും വിളി.. വട പോയ വിഷമത്തിൽ നിന്നു ഞാൻ പുറത്തു കടന്നു ശബ്ദത്തിന്റെ ഉടമയെ വീക്ഷിച്ചു.. "എന്താ ചോദിച്ചത്?" ഞാൻ പൊട്ടനെ പോലെ ചോദിച്ചു "ആ ചായക്കാരൻ ചേട്ടൻ പോയോ?"
" അയാൾ മറ്റേ അറ്റത്താണ്.. ചായ വേണോ" ഒന്നു തലയാട്ടി.. കണ്ണുകൾ രണ്ടും ഒന്നു തിരിഞ്ഞു മറിഞ്ഞു എന്നെ നോക്കി ഒരു പത്തു രൂപ നീട്ടി… "അണ്ണാ ഇങ്കെ ഒരു ടീ".. പത്തു രൂപ പുറമേക്ക് നീട്ടി ഞാൻ വിളിച്ചു കൂവി..ട്രെയിൻ എടുക്കാറായിട്ടുണ്ട്.. ഒരു ചായ പോലും വാങ്ങി കൊടുക്കാൻ കഴിവു ഇല്ലാത്തവൻ ആണെന്ന് വിചാരിക്കണ്ടല്ലോ.. അണ്ണാച്ചി വന്നു ടീ പതപ്പിച്ചു ജനലിൽ വച്ചു പത്തു രൂപയും വാങ്ങി പോയി..ട്രെയിൻ എടുക്കുകയും ചെയ്തു..ചായ എടുത്തു കൊടുക്കുമ്പോൾ ആണ് ഞാൻ അവളെ ഒന്നു ശ്രദ്ധിക്കുന്നത്… ആദ്യ നോട്ടത്തിൽ തന്നെ ഞാൻ ശ്രദ്ധിച്ചത് കണ്ണുകൾ ആണ്..സാമാന്യത്തിൽ കൂടുതൽ വലുപ്പം തോന്നിപ്പിക്കുന്നവ..മുട്ടോളം ഉള്ള ജാക്കറ്റ് ധരിച്ചിട്ടുണ്ട്..കൂടാതെ മടിയിൽ സാമാന്യത്തിൽ കവിഞ്ഞ ഒരു ബാക്ക് പാക്ക്…എല്ലാം കൂടി അവളുടെ തല മാത്രമേ പുറത്തുള്ളൂ.. "മ്മ്… ആപ്പോ സ്കാനിംഗ് ഒന്നും നടക്കില്ല" ഞാൻ എന്നോട് തന്നെ പറഞ്ഞു നല്ല കട്ടിയുള്ള മുടി മെടഞ്ഞു ഇട്ടിരിക്കുന്നു..അതും ജാക്കറ്റ് ന്റെ ഉള്ളിലാണ്… കവിൾ അത്ര വലുതല്ല..കണ്ണിനു ചേരാത്ത കവിളുകൾ പോലെ തോന്നി എനിക്ക്.. പാറിപ്പറക്കുന്ന മുടിയിഴകൾ കവിളിൽ നിന്നു ഒരു കൈ കൊണ്ട് മാറ്റി ചെവിക്കു പിന്നിലേക്കു വകഞ്ഞു വച്ചു ആ മെലിഞ്ഞ എന്നാൽ നീണ്ടതും ആയ ചുണ്ടുകൾ ചായകപ്പിൽ അമരുന്നതും നോക്കി ഞാൻ ഒരു നിമിഷം ഇരുന്നു പോയി.. അതേ നിമിഷം തന്നെ സ്ത്രീകൾക്ക് മാത്രം ഉള്ള ആ അറാം ഇന്ദ്രിയം അവളിൽ ഉണരുകയും, എന്നെ തല ഉയർത്തി നോക്കുകയും ചെയ്തു.. "രണ്ടു ചായ വാങ്ങാമായിരുന്നു അല്ലെ?".. ചിരിച്ചു കൊണ്ടാണ്‌ ചോദ്യം.. " ഞാൻ അങ്ങനെ ട്രെയിൻ യാത്രയിൽ അധികം ഒന്നും കഴിക്കാറില്ല" ഇളിഭ്യൻ ആയി ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു..ആ നിമിഷം തന്നെ അവളിൽ ഒരു ചിരി മിന്നിമറഞ്ഞു..അതോ എനിക്ക് തോന്നിയതാണോ…? (ആ...അല്ലെങ്കിലും, ഒരു രാത്രികൊണ്ട്

💬 Comments

View all comments