Chapter Title : ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]
വിൽക്കുന്ന ചേട്ടൻ പോയോ"
ഒരു പെണ്കുട്ടിയുടെ ശബ്ദം ആണ് എന്നെ എന്റെ ചിന്തകളിൽ നിന്നു ഉണർത്തിയത്..സത്യത്തിൽ അപ്പോളാണ് കംപാർട്ട്‌മെന്റിലേക്ക് ഞാൻ നോക്കുന്നത് തന്നെ..
നേരത്തെ വടയും കാണിച്ചു നിന്നിരുന്ന മുല്ലപ്പൂക്കാരി ചേച്ചിയെയും കണവനെയും കാണാൻ ഇല്ല.. ഈറോഡിലോ മറ്റോ ഇറങ്ങിയിരിക്കണം..തിരക്ക് പിന്നെയും കൂടിയിട്ടുണ്ട്..എന്റെ തോളിൽ ചാഞ്ഞു ഇരുന്ന വീരപ്പൻ മീശക്കാരനെയും കാണുന്നില്ല..അയാൾ ഇരുന്ന സ്ഥലത്തു ആണ് ശബ്ദത്തിന്റെ ഉടമയായ പെണ്കുട്ടി ഇരിക്കുന്നത്..എന്റെ തൊട്ടടുത്ത്..
"ചേട്ടാ…"
പിന്നെയും വിളി..
വട പോയ വിഷമത്തിൽ നിന്നു ഞാൻ പുറത്തു കടന്നു ശബ്ദത്തിന്റെ ഉടമയെ വീക്ഷിച്ചു..
"എന്താ ചോദിച്ചത്?" ഞാൻ പൊട്ടനെ പോലെ ചോദിച്ചു
"ആ ചായക്കാരൻ ചേട്ടൻ പോയോ?"
" അയാൾ മറ്റേ അറ്റത്താണ്.. ചായ വേണോ"
ഒന്നു തലയാട്ടി.. കണ്ണുകൾ രണ്ടും ഒന്നു തിരിഞ്ഞു മറിഞ്ഞു എന്നെ നോക്കി ഒരു പത്തു രൂപ നീട്ടി…
"അണ്ണാ ഇങ്കെ ഒരു ടീ"..
പത്തു രൂപ പുറമേക്ക് നീട്ടി ഞാൻ വിളിച്ചു കൂവി..ട്രെയിൻ എടുക്കാറായിട്ടുണ്ട്.. ഒരു ചായ പോലും വാങ്ങി കൊടുക്കാൻ കഴിവു ഇല്ലാത്തവൻ ആണെന്ന് വിചാരിക്കണ്ടല്ലോ..
അണ്ണാച്ചി വന്നു ടീ പതപ്പിച്ചു ജനലിൽ വച്ചു പത്തു രൂപയും വാങ്ങി പോയി..ട്രെയിൻ എടുക്കുകയും ചെയ്തു..ചായ എടുത്തു കൊടുക്കുമ്പോൾ ആണ് ഞാൻ അവളെ ഒന്നു ശ്രദ്ധിക്കുന്നത്…
ആദ്യ നോട്ടത്തിൽ തന്നെ ഞാൻ ശ്രദ്ധിച്ചത് കണ്ണുകൾ ആണ്..സാമാന്യത്തിൽ കൂടുതൽ വലുപ്പം തോന്നിപ്പിക്കുന്നവ..മുട്ടോളം ഉള്ള ജാക്കറ്റ് ധരിച്ചിട്ടുണ്ട്..കൂടാതെ മടിയിൽ സാമാന്യത്തിൽ കവിഞ്ഞ ഒരു ബാക്ക് പാക്ക്…എല്ലാം കൂടി അവളുടെ തല മാത്രമേ പുറത്തുള്ളൂ..
"മ്മ്… ആപ്പോ സ്കാനിംഗ് ഒന്നും നടക്കില്ല" ഞാൻ എന്നോട് തന്നെ പറഞ്ഞു
💬 Comments
View all comments