0%

Chapter Title : ?എന്നിൽ നിന്ന് അവളിലേക്ക്…..നിന്നിലൂടെ? [കിരൺ ബഗീര]

Author : Kambikathakal Read All Parts 417
ഇളക്കി മറിച്ചു ചുംബിച്ചു പോകുന്നുണ്ട്.. "ഇതൊന്നു പുറത്തേക്കു ഇടുമോ?".. ഓ..ചായ കുടി കഴിഞ്ഞിരിക്കുന്നു.. ചുരുട്ടിയ പേപ്പർ ഗ്ലാസ് വാങ്ങുമ്പോൾ,അവളുടെ വിരലുകളിൽ സ്പർശിക്കാതെ ഞാൻ ശ്രദ്ധിച്ചു.. എന്നിട്ടും, അവളുടെ വിരൽ തുമ്പുകൾ ഒന്നു കൂട്ടി മുട്ടിയോ?...ഒക്കെ എന്റെ തോന്നലുകൾ ആവാം.. ഗ്ലാസ് പുറത്തെറിഞ്ഞു ഞാൻ പിന്നെയും അറ്റമില്ലാത്ത ഇരുട്ടിലേക്ക് നോക്കി ഇരുന്നു..ഇടയ്ക്കു തല ചെരിക്കാതെ കടകണ്ണു കൊണ്ട് അവളെ നോക്കി..അവളും പുറത്തേക്കു നോക്കി ഇരിക്കുക ആണ്..ഇപ്പോൾ ഒരു ചതുര ഫ്രെയിം ഉള്ള കട്ടി കണ്ണട വച്ചിട്ടുണ്ട്..അതെവിടന്നു വന്നോ ആവോ പെട്ടെന്ന്… വേണ്ട..ഇനിയും ഞാൻ അങ്ങോട്ട് നോക്കി നാണം കെടുന്നില്ല.. ആളുകൾ പിന്നെയും ഉറക്കം പിടിക്കാൻ തുടങ്ങിയിരിക്കുന്നു..ജനറൽ കപാർട്മെന്റ്ആയതുകൊണ്ട് ഒരു സീറ്റിൽ ആറു പേർ വരെ ഇരിക്കുന്നുണ്ട്..കൂടിൽ നിന്നു പുറത്തു തെറിച്ചു വീണ തീപ്പെട്ടി കമ്പുകൾ  പോലെ ആളുകൾ തലങ്ങും വിലങ്ങും തറയിൽ കിടക്കുന്നു…. ഞങ്ങളുടെ കാലുകൾ ഒട്ടിയാണ് ഇരിക്കുന്നത്..പക്ഷെ ആ കനത്ത ജാക്കറ്റ്… ആതൊരു തടസം തന്നെയാണ്.. സമയത്തിനു ശേഷം അവളൊന്നു ഇളകിയിരുന്നു.. ആ നിമിഷം അവളിൽ നിന്നു പുറപ്പെട്ട ആ സുഗന്ധം ഒന്നു മാത്രം മതിയായിരുന്നു എന്നിൽ ഒരായിരം ഓർമകളുടെ വേലിയേറ്റം ഉണ്ടാക്കാൻ.. ഗുച്ചി ഗിൽറ്റി പെർഫ്യൂം!...അത് എന്റെ നാസികകളേ കടന്ന് പോയപ്പോൾ, എന്നിലുണ്ടായ വികാര വേലിയേറ്റങ്ങൾ എന്നെ ഏതാനും വർഷം പുറകിലേക്കു കൊണ്ട് പോയി. ശാലിനി!!! ************************************** അഞ്ചു വർഷങ്ങൾക്കു മുൻപ്, ഇതേ പോലെ ചന്നം പിന്നം മഴ പെയ്യ്തിരുന്ന ഒരു നവംബർ മാസത്തിലെ തിങ്കളാഴ്ച്ച.. പതിവ് പോലെ ആഴ്ചവസാനം വീട്ടിൽ പോയി അന്ന് കാലത്ത് തിരിച്ചു വന്നതെയുള്ളൂ.. കാലത്ത് തന്നെ ഒരു ലോഡ് ജോലിയും

💬 Comments

View all comments