0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

തുടങ്ങി.

മേനോൻ : ശരത്തിനറിയാലോ...  ഇവിടെ താമസിക്കുന്നവർ എല്ലാം ഫാമിലി ആയിട്ടുള്ളവർ ആണ്. ഞങ്ങൾ ബാച്ചിലേഴ്സിനു ഇവിടെ ഇടം കൊടുക്കാറില്ല.  ഇപ്പൊ എല്ലാവരും കംപ്ലയിന്റ് ചെയ്യുന്ന കാര്യമാണ്.  ശരത്തിന്റെ ഫ്ലാറ്റിൽ ആരൊക്കെയോ വന്നുപോകുന്നുണ്ട് എന്ന്.  അതും കൂടുതൽ സ്ത്രീകൾ ആണെന്ന്. അടുത്ത അസോസിയേഷൻ മീറ്റിംഗിൽ ഇതിനെതിരെ ആക്ഷൻ എടുക്കാൻ എന്നോട് പറഞ്ഞിട്ടുണ്ട്. അതിനു മുൻപ് ശരത്തിനോട് ഒന്ന് പറയണം എന്ന് തോന്നി.

ഞാൻ പ്രതീക്ഷിച്ചതു തന്നെയാണ് മേനോൻ സാർ പറഞ്ഞത്. ഞാൻ ഒന്നാലോചിച്ചിരുന്നു.

മേനോൻ : എന്താ ശരത്തിനു ഒന്നും പറയാനില്ലേ.?

ഞാൻ : ഞാൻ എന്ത് പറയാനാ സാർ,  ഇവിടെ ആരും കാലം മാറിയതൊന്നും അറിഞ്ഞിട്ടില്ലേ??  ഞാൻ അമേരിക്കൻ ബേസ്ഡ് ആയിട്ടുള്ള കമ്പനിക്ക് വേണ്ടി കേരളത്തിൽ എന്റെ വീട്ടിൽ ഇരുന്നു ജോലി ചെയ്യുന്ന കാലമാണിത്. എന്നെ കാണാനും വർക്കിൽ ഹെല്പ് ചെയ്യാനും അങ്ങനെ പലരും വരും. അതെല്ലാം ഈ അപാർട്മെന്റിന്റെ നിയമങ്ങൾക്കനുസരിച്ചാണ്.  എല്ലാവരും താഴെ രെജിസ്റ്ററിൽ എൻട്രി ചെയ്തിട്ടാണ് വരുന്നത്.  ഇവിടെ അനുവദിച്ച വിസിറ്റിംഗ് ടൈമിൽ ആണ് വരുന്നത്.  ഞാൻ എന്റെ അടുത്ത ഫ്ലാറ്റിൽ ഉള്ളവർക്ക് പോലും ശല്യമില്ലാതെയാണ് ജീവിക്കുന്നത്. മറ്റുള്ളവർ എല്ലാം എന്റെ ഫ്ലാറ്റിന്റെ വാതിക്കലേക്കു കണ്ണുംനട്ട് നോക്കിയിരിക്കുന്നതുകൊണ്ടാ ഇങ്ങനെയൊക്കെ തോന്നുന്നത്.  എന്റെ പ്രൈവസി നഷ്ടപ്പെടുന്നു എന്ന് പറഞ്ഞു ഞാനാണ് ശെരിക്കും കംപ്ലയിന്റ് ചെയ്യേണ്ടത്.

മേനോൻ : ഹഹ...  ഇപ്പൊ വാദി പ്രതിയായോ?

ഞാൻ : അല്ല, സാർ പണ്ടുകാലത്തു എല്ലാ ബിസിനസ്‌ എമ്പയറിന്റെയും തലപ്പത്തു ഒരു പുരുഷനാകും ഉണ്ടാകുക. അതുപോലെ ഏതു വർക്കിംഗ്‌ എൻവിറോണ്മെന്റ് എടുത്താലും അവിടെ സ്ത്രീകൾ കുറവായിരിക്കും.  ഇപ്പോൾ എല്ലാം

💬 Comments

View all comments