0%

Chapter Title : എന്നാലും ശരത്‌ 1 [Sanju Guru]

Author : sanjuguru Read All Parts 1.5K

മാറി അമ്പതു ശതമാനം സ്ഥലങ്ങളിലും സ്ത്രീകൾ ആണുള്ളത്. ഇനിയത് മാറി അറുപതും എഴുപതും ഒക്കെ ആക്കും അപ്പോഴൊക്കെ ഇതേ കാരണം പറഞ്ഞു നിങ്ങൾ അതിനെ എതിർക്കുമോ.  എന്റെ ഫ്ലാറ്റിൽ വരുന്നവർ എന്റെ ക്ലയന്റിസ്, കൊളീഗ്സ് അങ്ങനെ പലരുമാകാം.  വളരെ മാന്യമായാണ് അവരെ ഇവിടെ വരുന്നതും പോകുന്നതും.  പിന്നെ എന്റെ ഫ്ലാറ്റിന്റെ അകം എന്ന് പറയുന്നത് എന്റെ പ്രൈവറ്റ് സ്പേസ് ആണ് അവിടേക്കു ആരും തലയിടേണ്ട ആവശ്യമില്ല.

എന്റെ സ്ത്രീ ഉന്നമന ഡയലോഗ് കേട്ടിട്ടാണെന്നു തോന്നുന്നു സുഷമ പറഞ്ഞു. സുഷമ :ഹീ ഈസ്  റൈറ്റ്.

എന്റെ ഒരുബന്ധം ഇല്ലാത്ത സംസാരത്തിൽ സ്ത്രീകളെ കുറിച്ച് വെറുതെ നാലു വാക്ക് പറഞ്ഞപ്പോളേക്കും അത് ശെരിയാണെന്നു പറഞ്ഞ മരമണ്ടിയാണ് സുഷമ എന്ന് എനിക്ക് മനസിലായി. അവർ ഒരു കട്ട ഫെമിനിച്ചി ആയതുകൊണ്ട് ആണ് അവർ എന്നെ സപ്പോർട്ട് ചെയ്തത്.

മേനോൻ : യാ...  ബട്ട്‌ ആളുകളുടെ കാഴ്ചപ്പാടുകളെ നമ്മുക്ക് മാറ്റാൻ കഴിയുമോ?

ശരത് : ശക്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ എല്ലാം മാറിക്കൊള്ളും. അല്ലെങ്കിൽ എന്നും നമ്മുക്ക് പ്രകൃതരായി കഴിയാം.

"ഹേയ് മേനോൻ സാർ,  ഗെയിം കഴിഞ്ഞു ഇനി നമ്മുടെ ഗെയിം ആണ് " ആരോ ടെന്നീസ് കോർട്ടിൽ നിന്നും വിളിച്ചു പറഞ്ഞു.  മേനോൻ കൈകൊണ്ടു ഇപ്പൊ വരാമെന്നു കാണിച്ചു.

മേനോൻ : ശരത്,  എനിക്ക് തന്നോട് ഇനിയും സംസാരിക്കാനുണ്ട്‌...

ഞാൻ : സാർ ഗെയിം കഴിഞ്ഞു വരൂ...  ഞാൻ വെയിറ്റ് ചെയ്യാം...  അല്ലെങ്കിൽ സാർ ഫ്രീ ആകുമ്പോൾ ഫ്ലാറ്റിലേക്ക് വരൂ...  നമ്മുക്ക് സംസാരിക്കാം..

മേനോൻ : ഓക്കേ ശരത്,  താൻ എപ്പോഴാ ഫ്രീ

💬 Comments

View all comments