Chapter Title : എന്നാലും ശരത് 1 [Sanju Guru]
കറങ്ങി. സമയം ഏകദേശം ഒരു പതിനൊന്നു മണി ആയപ്പോളേക്കും ഞാൻ സിന്ധുവിന്റെ വീടിന്റെ അടുത്തേക്ക് വണ്ടി തിരിച്ചു. ഒന്ന് രണ്ടു തവണ ആ വഴിയിൽ കറങ്ങി. എല്ലാ വീടുകളും ഉറങ്ങി എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം ഞാൻ വണ്ടി കുറച്ച് മാറ്റി പാർക്ക് ചെയ്ത് പിറകോട്ടു നടന്നു.
സിന്ധുവിന്റെ വീടിന്റെ മതിൽ എടുത്തു ചാടി. പോർച്ചിൽ ഉള്ള സ്കൂട്ടറിന് അടുത്തേക്ക് നടന്നു. സ്കൂട്ടറിന്റെ ഫ്രണ്ട് ടയറിൽ നിന്നു പതിയെ കാറ്റഴിച്ചു വിട്ടതിനു ശേഷം. കയ്യിൽ കരുതിയിരുന്ന സൂചികൊണ്ട് ഒന്ന് രണ്ടിടത്തു കുത്തി പഞ്ചറിട്ടു. അതിനു ശേഷം എനിക്ക് അവിടുന്ന് വരാൻ ഒരു മടി തോന്നി. ഇത്രേടം വരെ വന്നിട്ട് സിന്ധുവിനെ ഒന്ന് കണ്ടിട്ട് വന്നാലോ എന്നാലോചിച്ചു. പിന്നെ വെറുതെ ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി അവിടുന്ന് ഇറങ്ങി.
വേഗം തന്നെ ആരുടേയും കണ്ണിൽ പെടാതെ അവിടുന്ന് വണ്ടിയെടുത്തു റൂമിലേക്ക് വന്നു. നാളെ നേരത്തെ എഴുന്നേറ്റു സിന്ധുവിന്റെ നീക്കങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് നേരത്തെ എഴുന്നേൽക്കണം. അതികം വൈകാതെ തന്നെ കിടന്നു, രാവിലേക്കു അലാറം വെക്കാനും മറന്നില്ല.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. കുളിച്ചൊരുങ്ങി നല്ല എക്സിക്യൂട്ടീവ് ഡ്രെസ്സിൽ തന്നെ റൂമിൽ നിന്നും ഇറങ്ങി. വണ്ടിയെടുത്തു നേരെ സിന്ധുവിന്റെ വീടിന്റെ അടുത്തേക്ക് വിട്ടു. ഓഫീസ് ടൈം ആയതുകൊണ്ട് ആ വഴിയിൽ നല്ല ആള്പെരുമാറ്റം ഉണ്ട്. അതുകൊണ്ട് ഞാൻ ആ വഴിയിൽ തന്നെ മാറി മാറി വണ്ടി നിറുത്തി ഒന്ന് രണ്ടു റൗണ്ട് അടിച്ചു. കുറെ നേരം വെയിറ്റ് ചെയ്തതിനു ശേഷം ഞാൻ ഒന്നുകൂടി ആ വഴിയിൽ ഓടിച്ചു. അപ്പോൾ
💬 Comments
View all comments