0%

Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]

Author : Kambikathakal Read All Parts 426

പറഞ്ഞതൊക്കെ മറന്നോ? , ഡാ ടൗണിൽ പോണ്ടെ?"

"ഓഹ് അതാരുന്നോ? അത് വൈകീട്ടല്ലേ? , അതൊക്കെ സെറ്റാക്കാം , നീ വച്ചേ , ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ ??"

"ഫ്ഭ നാറി , കെടന്ന് സെറ്റാക്കാതെ സമയം നോക്കഡാ"

അവന്റെ വായിൽ സരസ്വതി മുഴങ്ങി തുടങ്ങിയതോടെയാണ് ഞാൻ സമയം നോക്കിയത്.

"ദൈവേ , ?"

"ഡാ ഞാനിപ്പൊ വരാ"

"ആഹ് വേഗം വാ. ഞങ്ങള് കലുങ്കിന്റെ അടുത്ത് കാണും"

പിന്നെ ഒരു അങ്കം ആയിരുന്നു. ഒരുവിധത്തിൽ ഓടിനടന്ന് കുളിയും തേവാരവും കഴിച്ച് നേരെ അവന്മാരുടെ അടുത്തേക്ക് വിട്ട്.

അവിടെ മൂന്നും നേരത്തെ ഹാജർ വച്ചിരിക്കുന്നു.

എന്നെ കണ്ടതും സച്ചി എണീറ്റു.

"അല്ലളിയാ , ഇന്നലെ എല്ലാം പ്ളാൻ പണ്ണിയ നീ എന്തളിയാ ലെയിറ്റായത്? ?"

കിട്ടിയ അവസരം നന്നായി ചൂഷണം ചെയ്യുന്നുണ്ട് ശ്രീ.

അവനെ കുറ്റം ്് പറയാൻ പറ്റില്ല.

ഉത്സവത്തിന്റെ മെയിൻ ആകർഷണങ്ങളിൽ ഒന്നായിരുന്നല്ലോ ഞങ്ങളുടെ പരിപാടി? , ലത് കളറായതിൽ സംപ്രീതനായ സാക്ഷാൽ സജിയേട്ടൻ ഞങ്ങൾക്ക് കുറച്ച് ചില്ലറ തന്നിരുന്നു. "എങ്ങനെ അത് പൊടിക്കാം?" എന്ന വിഷയത്തിൽ തർക്കങ്ങൾക്ക് ഒടുവിൽ നോം പറഞ്ഞ വഴിയായിരുന്നു ടൗണിലേക്കുള്ള പുണ്യ യാത്ര.

"നിന്റെ കെട്ടിന് പായസം കാച്ചാനുള്ള ചെമ്പ് തെരഞ്ഞ് പോയതാടാ. കിട്ടിയില്ല , ടൗണിലേക്കല്ലേ നമുക്കൊരെണ്ണം വാങ്ങാഡാ"

സച്ചിയുടെ ബൈക്കിന്റെ പിറകിൽ കേറിക്കൊണ്ട് ഞാൻ പറഞ്ഞു.

അതോടെ ശ്രീ സയലന്റ് ആയി. ????

*****

വെള്ളമടി ഞങ്ങൾക്ക് അങ്ങനെ ശീലം ഇല്ല. മാക്സിമം ബിയർ അത്രയെ ഉള്ളൂ. പിന്നെ ടൗണിലേക്ക് വരാനുള്ള ആകർഷണത്തിന്റെ കാരണം നല്ല

💬 Comments

View all comments