Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
കേറിയതാണെന്നാ?"
"ആഹ് , അത് തീർന്നല്ലോ" ഞാൻ ചിരിച്ചു.
"അല്ലഡാ മൂപ്പര് ഇതൊക്കെ വിശ്വസിച്ച് കാണോ?" ശ്രീക്ക് എന്നിട്ടും സംശയം.
"അതൊന്നും വിഷയമല്ല. പുള്ളി സീനാക്കില്ല , അത് എന്റെ ഉറപ്പ്" സച്ചി അതും പറഞ്ഞ് ബൈക്ക് സ്റ്റാർട്ട് ചെയ്തു.
"എന്നാലും ഇവനെ സമ്മതിക്കണം. എത്ര ഈസിയായിട്ടാ സംഭവം തീർത്തേ!. അഭിമാനമുണ്ട് ഗോവിന്ദാ അഭിമാനമുണ്ട്" ഞാൻ തോളിൽ തട്ടി പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.
അന്നത്തെ പരിപാടികൾ അവസാനിപ്പിച്ച് കൂടണയാനായി ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു ?.
പക്ഷേ അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല , എന്റെ ്് സന്തോഷങ്ങൾ തല്ലിക്കെടുത്തുന്ന ആ ദിവസം അടുത്തെത്തിയെന്ന്.
"Excuse me sir , we have to close the gate"
ആ ശബ്ദമാണ് എന്നെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്.
നോക്കുമ്പോൾ അടുത്ത് പാർക്കിന്റെ സെക്യൂരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
നേരം വളരെ വൈകിയിരുന്നു. ബാക്കി ആരേയും പാർക്കിൽ കണ്ടില്ല.
അപ്പോഴും എന്റെ അടുത്ത് തന്നെ അതേ ഇരിപ്പാണ് ഐശ്വര്യ.
"വാ , പോവാം" വേറെ ഒന്നും അവൻ പറഞ്ഞില്ല.
കാറിന്റെ അടുത്തേക്ക് നടക്കവേ രണ്ടുപേരുടെ മനസ്സും രണ്ട് ദിശകളിൽ ആയിരുന്നു. തന്റെ ഭൂതകാലത്തിന്റെ ഓർമകളിൽ നവനീത് നീങ്ങിയപ്പോൾ ഐശ്വര്യയുടെ കണ്ണുകൾ ഒരുതരം നിർവികാരതയോടെ അങ്ങ് അകലെയുള്ള കടലിനെ നോക്കുകയായിരുന്നു.
തുടരും
പേജ് കുറവാണ് ക്ഷമിക്കണേ.
ക്ളാസും , പ്രൊജക്റ്റും , കലോത്സവവും ഒക്കെക്കൂടി ഒന്നിച്ച് കേറി വന്നിരിക്കുകയാണ്. ഇടക്ക് കിട്ടുന്ന സമയത്താണ് എഴുതുന്നത്. തെറ്റുകൾ സദയം പൊറുക്കുക.
അടുത്ത ഭാഗം ചിലപ്പോൾ കുറച്ച് വൈകും. എന്നാലും പറ്റുന്ന അത്രയും വേഗത്തിൽ തരാൻ ശ്രമിക്കാം.
കമന്റ് ഇടാൻ മറക്കരുതേ ??????
💬 Comments
View all comments