0%

Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]

Author : Kambikathakal Read All Parts 428

അതിനൊക്കെ പോവ്വാന്ന് പറയുന്പോ" ഞാൻ പകുതിയിൽ നിർത്തി.

"ന്താ , കുട്ടിക്ക് ഇതൊന്നും ശീലല്യേ?" ചോദ്യം സച്ചിയുടേതാണ്.

"അല്ലെടാ എന്നാലും തിയറ്ററിലൊക്കെ പോയാ?" ഭാഗ്യം വിക്കിക്കുമുണ്ട് പേടി.

"ഡാ , പടമേതായാലും കാണേണ്ടത് തിയറ്ററിലാ. ആ ശീതളിമയും കുഷ്യൻ സീറ്റും ആ ഇരുട്ടും സൗണ്ട് സിസ്റ്റവും , ഓഹ് മോനെ അങ്ങനെ കാണുന്നതാടാ പടം" ശ്രീ വാചാലനായി.

"അല്ലടാ , ആരേലും കണ്ടാ?" വിക്കിക്ക് സംശയം തീരുന്നില്ല.

"അയ്യടാ , മകനെ , നിനക്ക് പതിനെട്ട് പൂർത്തിയായിട്ട് എത്ര നാളായി?"

"മൂന്ന് വർഷം" വിക്കിയുടെ മറുപടി കേട്ട് ശ്രീ ചിരിച്ചു.

"അതായത് നിനക്കും പിന്നെ ദാ ഞങ്ങക്കും ഇരുപത്തിയൊന്ന് വയസ് അല്ലേ , പിന്നെ എന്തോന്നിനാഡേ പേടി?" അവന്റെ ചോദ്യം കേട്ട് സച്ചിയും ഞാനും ചിരിച്ചു.

"ന്നാ പോയാലോ? ഏഴ് മണിക്കൊരു ഷോ ണ്ട്"

"ആഹ് പോവാം. അല്ല നിനക്കിതൊക്കെ ബൈഹാർട്ടാണല്ലേ?" വിക്കി ശ്രീയെ നോക്കി.

"അതെ അതെ , ഇപ്പോ ഉപകാരപ്പെട്ടില്ലേ?. എനിക്കിട്ട് ഊതാതെ വണ്ടിയെട് മോനെ"

അതോടെ അതിലൊരു തീരുമാനമായി.

പിന്നെ നേരെ വട്ടപ്പാറയിലേക്ക് ?

തിയറ്ററിന് മുന്നിൽ അത്യാവശ്യം തിരക്കുണ്ട് ഏതോ ഒരു ഇംഗ്ളീഷ് മൂവിയാണ്.

ആദ്യം ഒഴിയാൻ നോക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ ശ്രീയെ തന്നെ വിട്ടു ?.

അങ്ങനെ അവസാനം ഷോ തുടങ്ങി. ഒരു കണക്കിന് അവൻ പറഞ്ഞതാ കാര്യം. ഈ ഫോണിൽ കാണുന്നതിലും ഇതല്ലെ രസം ?.

എച്ച് ഡീ ദൃശ്യമികവിൽ സീനുകൾ മാറിമാറി വന്നു.

അവസാനം അകത്ത് ലൈറ്റുകൾ തെളിഞ്ഞപ്പോഴാണ് ഷോ തീർന്നത് പോലും അറിയുന്നത്. അപ്പോഴേക്കും മണി

💬 Comments

View all comments