Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
എട്ടര കഴിഞ്ഞിരുന്നു.
"പൊളി പടമല്ലേ" വിക്കി ഇപ്പോഴും അതിന്റെ ഹാങ്ങോവറിലാണെന്ന് തോന്നുന്നു.
"പിന്നെ , പറയാനുണ്ടോ കിടി" പറഞ്ഞ് തീരുന്നതിന് മുന്പ് ശ്രീ ഞെട്ടി.
"എന്തോന്നെഡേയ്?" എനിക്കൊന്നും മനസ്സിലായില്ല.
അപ്പോഴാണ് സച്ചി കണ്ണുകൊണ്ട് താഴേക്ക് നോക്കാൻ കാണിച്ചത്.
പടവും കഴിഞ്ഞ് പുറത്തേക്ക് പോകുന്നവരുടെ നേരെയാണ് രണ്ടും നോക്കുന്നത്.
"പടച്ചോനെ , വിവേകേട്ടനല്ലേടാ അത്!!?"
ഞാൻ കാണുന്നതിന് മുമ്പേ വിക്കി ആ കാഴ്ച കണ്ടിരുന്നു.
ശ്രീയുടെ വല്യമ്മയുടെ മോനാണ് താഴെ ഞങ്ങളെ കലിപ്പിച്ച് നോക്കി നിൽക്കുന്ന ഈ മൊതല് സബ് ്് ഇൻസ്പെക്റർ ആകുക എന്ന ലക്ഷ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവൻ. ഞങ്ങളുടെ വീട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ നല്ലവനായ , ഞങ്ങളെല്ലാം മാതൃകയാക്കേണ്ട ഉത്തമ പുരുഷ രത്നം.
"ഇനി എന്താടാ ചെയ്യാ?" ? ശ്രീ ഞങ്ങളെ നോക്കി.
"ബെസ്റ്റ് , നീയല്ലെ മോട്ടിവേഷന്റെ ആള് , എന്തെ ധൈര്യം ചോർന്നു പോയോ?" അവനോട് അങ്ങനെ ചോദിച്ചു എങ്കിലും എന്റെ അവസ്ഥയും ്് ഏറെക്കുറെ അതുപോലെ തന്നെ ആയിരുന്നു.
"ങാ , ്് പറ്റാനുള്ളത് പറ്റി. ഇവിടെ നിന്നിട്ടെന്താ വാ"
അത്രയും നേരം മിണ്ടാതിരുന്ന സച്ചി പറഞു.
"അത് ശരിയാ , പുള്ളീടെ ഒരു സ്റ്റാന്റെന്താന്ന് അറിയാലോ" വിക്കിയും പറഞ്ഞതോടെ ഞങ്ങൾ പതിയെ താഴേക്ക് ഇറങ്ങി.
സിനിമ കണ്ടതിന്റെ വിജ്രമ്പിതമായ മൂഡൊക്കെ അപ്പോഴേക്കും ആവിയായിരുന്നു.
"ആഹ് , നാലും ഒന്ന് നിന്നേ" പുറത്തെത്തി കുറച്ച് മുന്നോട്ട് നടന്നതും ദേ വിളി എത്തി.
നോക്കുമ്പോൾ പുള്ളി പഴയ വില്ലന്മാരെ പോലെ ഞങ്ങൾക്ക് നേരെ നടന്ന് വരുന്നു.
"നിന്നെയൊക്കെപ്പറ്റി പലതും ഞാൻ
💬 Comments
View all comments