Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
കേട്ടിരുന്നു. പക്ഷേ ഇത്രക്ക് വെളച്ചിലുണ്ടെന്ന് തോന്നീല്ല. ഏതായാലും കണ്ടകാര്യം ചെറിയമ്മയോട് പറയണല്ലോ" ശ്രീ ഏതാണ്ട് കരയുമെന്ന അവസ്ഥയിലെത്തി.
"അപ്പൊ ശരിയടാ മക്കളെ കാണാം" വല്ലാത്തൊരു ചിരിയോടെ പുള്ളി മുന്നോട്ട് നടന്നു.
"ഇയാള് വല്ല സാഡിസ്റ്റുമാണോ" (വിക്കി ആത്മഗതം).
ഒരു നിമിഷം , എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങൾ അങ്ങനെ നിന്നു.
പെട്ടന്നാണ് സച്ചി ഞങ്ങളെ നോക്കി കണ്ണിറുക്കിയത്.
സംഭവം എന്താണ് എന്ന് ഞങ്ങൾക്ക് മനസ്സിലായില്ല.
"അതേയ് സേട്ടാ"
സച്ചിയുടെ ആ വിളിയിൽ കുറച്ച് മുന്നോട്ട് എത്തിയിരുന്ന വിവേകേട്ടൻ അവിടെ നിന്നു.
"സേട്ടൻ ഞങ്ങക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് പോ" തിരിഞ്ഞ് നിന്ന പുള്ളിയോടായി അവൻ അങ്ങനെയാണ് പറഞത്.
അത് കേട്ട് മനസ്സിലാകാത്ത പോലെ വിവേക് അവരെ നോക്കി. (ഞങ്ങൾ സച്ചിയേയും).
"ഈ ഒരേ കുറ്റം ചെയ്തവരില് ഒരു കൂട്ടരെ മാത്രം ശിക്ഷിക്കുന്നത് ശരിയല്ലല്ലോ?"
"ഡേയ് , യവനിത് എന്ത് തേങ്ങയാഡേ പറയുന്നേ?" കാര്യം പിടികിട്ടാതെ ശ്രീ ്് വിക്കിയെ നോക്കി.
അപ്പോഴേക്കും അവന്റെ മുഖത്ത് ആശ്വാസത്തിന്റെ ഒരു ചിരി പ്രത്യക്ഷപ്പെട്ടിരുന്നു.
"സേട്ടൻ ഇവിടെ വച്ച് ഞങ്ങളെ കണ്ടപോലെ ഞങ്ങളും ഇവിടെ വച്ച് സേട്ടനെ കണ്ടില്ലേ?"
അപ്പോഴാണ് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായത് ?.
"ഓഹോ , അപ്പോ നിങ്ങളെനിക്ക് പണി തരുമെന്നാണോ?"
"ഏയ് അങ്ങനെ ഞങ്ങള് ചെയ്യോ? പക്ഷേ ഞങ്ങളെ ഒറ്റിയാ ചിലപ്പോ" സച്ചി ചിരിച്ചു.
"ഹഹ്ഹഹ , അതിന് നിങ്ങള് പറഞ്ഞാ വീട്ടുകാര് വിശ്വസിച്ചാലല്ലേ?"
ആ ചോദ്യം ഞങ്ങളെ കുഴക്കി. പക്ഷേ സച്ചിക്ക് കുലുക്കം ഇല്ല. പിന്നെ നടന്നത് കണ്ടാണ് ശരിക്കും ഞങ്ങളുടെ കണ്ണ് തള്ളിയത്.
"അതിന്
💬 Comments
View all comments