Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
ഞങ്ങളല്ലല്ലോ പറയുക" ചിരിച്ചുകൊണ്ട് സച്ചി പറയുന്നത് കേട്ട് വിവേകേട്ടൻ സംശയത്തോടെ ഞങ്ങളെ നോക്കി.
"സേട്ടൻ അകത്തേക്ക് വരുന്നത് ഞങ്ങള് കണ്ടിരുന്നു. അപ്പൊ ഇവനാ പറഞ്ഞെ ഷൂട്ട് ചെയ്യാന്ന്" ശ്രീയെ പിടിച്ച് മുന്നിലേക്ക് നിർത്തി അവൻ പറയുന്നത് കേട്ട് ഞെട്ടിയെങ്കിലും ഞങ്ങളും കട്ടക്ക് കൂടെ നിൽക്കാൻ തന്നെ ഉറപ്പിച്ചു.
"സേട്ടനൊരു പണി തരാനായിരുന്നു ഇവന്റെ ഐഡിയ" അത് കേട്ട് ശ്രീ ഞെട്ടുന്നത് വിവേകേട്ടന് മനസ്സിലായില്ലെങ്കിലും ഞങ്ങൾക്ക് മനസ്സിലായി.
"അതുകൊണ്ടാ ഇവൻ പറഞ്ഞപ്പോ ദേ ഇതിൽ ഞാൻ ഷൂട്ട് ചെയ്തത്" എന്റെ പോക്കറ്റിൽ ഇരുന്ന ഫോൺ കാട്ടി വിക്കി കൂടെ പറഞ്ഞപ്പോൾ വിവേകേട്ടൻ ഏറെക്കുറെ ഫ്ളാറ്റ്.
"ഇനി ചേട്ടന്റെ ഇഷ്ടം , പോട്ടെ കുറച്ച് തിരക്കുണ്ട്" അതും പറഞ്ഞ് സച്ചി നടന്നു പിന്നാലെ ഞങ്ങളും.
"തിരിഞ്ഞ് നോക്കാതെ വേകം വാടാ" നടത്തത്തിന്റെ ഇടയിൽ ഞങ്ങൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അങ്ങനെ കൂടി പറയാൻ സച്ചി മറന്നില്ല.
"ഡാ , അവിടെ നിന്നേ" വിവേകേട്ടന്റെ ശബ്ദം കേട്ടെങ്കിലും ഞങ്ങൾ നിന്നില്ല.
"ഡാ , ്് എന്തേലും കഴിച്ചിട്ട് പോവാം" ഞങ്ങളുടെ മുന്നിൽ കയറിനിന്ന് പുള്ളി ചെലവ് ചെയ്യാമെന്ന് പറയുകയാണ്.
അവസാനം പുള്ളീടെ ചെലവിൽ ഓരോ പെപ്സിയും സമൂസയും അകത്താക്കി ?.
"എന്നാ ഞാൻ പോട്ടേടാ പിള്ളേരെ" ഞങ്ങളോട് യാത്രയും പറഞ്ഞ് മൂപ്പര് സ്കൂട്ടായി. ഒരുമാതിരി മാനസാന്തരം വന്ന ഒരു കുഞ്ഞാടിനെ പോലെ ്് ആയിരുന്നു ്് വിവേകേട്ടന്റെ പെരുമാറ്റം.
"നീ എന്തിനാ അങ്ങനെ പറഞ്ഞെ?" വണ്ടിയിൽ കേറുമ്പോൾ ശ്രീ സച്ചിയോടായി ചോദിച്ചു.
"പിന്നെ എന്തോന്ന് പറയാനാ , ്് പോക്കോൺ തിന്നാൻ
💬 Comments
View all comments