Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
, അണ്ണനെ ഇങ്ങനെ പൊക്കാതെഡേയ്" അത് കേട്ട് അവർ മൂന്ന് പേരും അങ്ങോട്ടേക്ക് നോക്കി.
"ആ , ശ്രീയേട്ടാ ഇങ്ങളെ ചോയിക്കാൻ പോവ്വാരുന്നു"
"അതല്ലേ അപ്പോഴേക്ക് ഞാൻ എത്തിയെ? ?"
ഒന്നും മനസ്സിലായില്ല അല്ലേ?
ഇവരാണ് എന്റെ പൂർവകാലം. ഇവരൊക്കെ ആണ് എന്റെ സുഹൃത്തുക്കൾ.
ചിലരെ ചെറുതായി എങ്കിലും പരിചയപ്പെട്ടില്ലേ? അതേ അത് ഇവരൊക്കെ തന്നെയാണ്.
എന്നെ മറന്നാലും ഇവരെ മറക്കരുതേ.
ഇവനാണ് സച്ചിൻ രവീന്ദ്രൻ. വില്ലേജ് ഓഫീസറായ രവീന്ദ്രന്റേയും , രമട്ടീച്ചറുടേയും ഏക മകൻ. നാട്ടിലെ എന്ത് കാര്യത്തിലും മുന്നിൽ തന്നെ നിൽക്കുന്ന അച്ഛന്റെ അതേ ഗുണം കിട്ടിയ വിത്ത്.
പിന്നെ ദാ ഇവനാണ് ശ്രീഹരി. ഞങ്ങളുടെ കൂട്ടത്തിലെ കലാകാരൻ. തബലയും ഗിറ്റാറും കീബോർഡുമെല്ലാം അത്യാവശ്യം കുഴപ്പമില്ലാതെ കൈകാര്യം ചെയ്യുന്നവൻ. (അങ്ങനെ മതി , അല്ലേല് അഹങ്കാരം ്് വന്നുപോകും കുട്ടിക്ക്) ? ഓട്ടോ ഡ്രൈവറാണ് അച്ഛൻ. രാജീവൻ സുനിത ദമ്പതികളുടെ ഇളയ മകനാണ് ഈ മൊതല്. മൂത്തയാളായ ശ്രീരാഗ് ചെന്നയിൽ ജോലി ചെയ്യുന്നു.
പിന്നെ ഞാൻ ബാങ്ക് ഉദ്യോഗസ്ഥനായ പ്രതാപിന്റേയും അങ്കണവാടി ഹെൽപ്പറായ അനിതയുടേയും മകനായ നവനീത് കൃഷ്ണ. ആണായും ്് പെണ്ണായും മേൽപറഞ്ഞ ദമ്പതികളുടെ ഒരേയൊരു മകൻ. ചെറുപ്പം മുതൽ വരയോടാണ് ്് കമ്പം.
പിന്നെ ദേ , ഈ ഓടി പാഞ്ഞ് വന്നവനാണ് മൂങ്ങ ച്ഝേ , മനു.
ഇവർക്ക് പുറമെ വേറേയും ഉണ്ട് കുറെ എണ്ണം.
"ആഹ് നിങ്ങളിവിടെ ണ്ടായിരുന്നോ?"
ആഹാ , പറയുമ്പോഴേക്കും അവനും എത്തി. ആര് എന്നല്ലേ? പറയാം
ലവനാണ് വിഘ്നേഷ്. സഹദേവന് സ്രീലതയിൽ പിറന്ന the one and only child. ചെറുപ്പം മുതൽ കരാട്ടെയിലും , അച്ഛന്റെ തൊഴിലായ വയറിങ്ങിലും കൈവച്ചവൻ.
പേരുകൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങൾക്കിടയിൽ ഞങ്ങൾ സച്ചിയും , കിച്ചുവും , ശ്രീയും , വിക്കിയും ഒക്കെയാണ്.
മനുവും കണ്ണൻ എന്ന കിരണും , അവരുടെ അനുജത്തിമാരായ ചിന്നു എന്ന ചിൻമയയും , മാളു എന്ന മാളവികയും ഒക്കെയാണ് എന്റെ ചങ്ങാതിമാർ.
ഇവരോടൊപ്പമാണ് അവളും ശ്രീലക്ഷ്മി. എല്ലാവർക്കും അവൾ ലച്ചു ആണ്. പക്ഷേ
💬 Comments
View all comments