Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
ഞാനും സച്ചിയും വിക്കിയും ശ്രീയുമായിരുന്നു ചെറുപ്പം മുതൽ കൂട്ട്. ഒരേ വിഷയങ്ങളിൽ താൽപര്യം ഉള്ളവരല്ല ഞങ്ങൾ പക്ഷെ സൗഹൃതത്തെ അതൊന്നും ബാധിച്ചില്ല. ആഹ് ്് ഒരു കാര്യം ഞങ്ങൾക്ക് ഒരുപോലെ ഇഷ്ടമുണ്ടെങ്കിൽ അത് ഫുഡ്ബോൾ ആണ്. അതിൽ തന്നെ സച്ചിയുടെ കാര്യം വല്യ രസമാണ്. ക്രിക്കറ്റിന്റെ , പ്രത്യേകിച്ച് സച്ചിന്റെ കട്ട ഫാനായ രവീന്ദ്രൻ കടിഞ്ഞൂൽ കൺമണിക്ക് സച്ചിന്റെ പേരിട്ടു. പക്ഷേ ആ മഹാൻ വളർന്നുവന്നത് മെസിയെ ആരാധിച്ച് ഫുഡ്ബോളും തട്ടിയാണ്.
ഇതൊക്കെയാണ് ഞങ്ങൾ
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച ഞങ്ങളുടെ സ്ഥിരം സ്ഥലമായ തോടിന്റെ കരയിൽ ഇരിക്കുകയായിരുന്നു. ഞാനും വിക്കിയും ശ്രീയും സച്ചിയും.
"ശ്ശേ , ഇതെന്താ ഒറ്റൊരെണ്ണം കൊത്താത്തെ!?" കുറച്ച് നേരമായി ചൂണ്ട ഇട്ടിട്ടും ഒരു പുരോഗതിയും കാണാതെ വിക്കി ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയാണ്.
"ഡാ , നീ എന്തിനാ ചൂടാവണേ?. മീന് കൊത്താഞ്ഞിട്ടോ അതോ സ്നേഹ നിന്റെ ചൂണ്ടയിൽ കൊത്താഞ്ഞിട്ടോ?" ശ്രീ അവനെ ദേഷ്യം പിടിപ്പിക്കാനുള്ള വഴി നോക്കുകയാണ്.
ഞങ്ങടെ നാട്ടിലെ ഒരു കൊച്ചാണ് ഈ പറഞ്ഞ സ്നേഹ. വിക്കി കുറേ നാളായി അവളുടെ പിറകെയാണ്. എന്നാൽ അവളിവനെ മൈന്റ് ചെയ്യുന്നുമില്ല. അതിൽ ആൾക്ക് വിഷമവുമുണ്ട്.
"ഡാ പുല്ലേ വേണ്ടാതെ മനുഷ്യനെ ചൊറിയല്ലേ" അവന്റെ ദേഷ്യം പുറത്ത് ചാടിത്തുടങ്ങി.
"ഏയ് ഞാൻ ചുമ്മാ പറഞ്ഞതാടാ , നീ കൂളാവ്"
"വാഡാ ഗ്രൗണ്ടിലേക്ക് പോവാം , പിള്ളേര് എത്തിക്കാണും" സച്ചി പറഞ്ഞതും ഞങ്ങൾ ഗ്രൗണ്ടിലേക്ക് വിട്ടു.
വഴിയിൽ വച്ച് ചിന്നുവിനേയും ശ്രീക്കുട്ടിയേയും കണ്ടു.
"ആഹാ , രണ്ടും എങ്ങോട്ടാ?" വിക്കി ചിരിച്ചു.
"ക്ളാസല്ലേ?" ചിന്നു ആണ് മറുപടി
💬 Comments
View all comments