Chapter Title : എന്നും എന്റേത് മാത്രം 2 [Robinhood]
ഇങ്ങനെ വേണം" ഞാൻ ചിരിച്ചു.
"ഹാ അത് വിട് , പേര് ്് സെറ്റാക്കാം" സച്ചി വീണ്ടും ഓൺ ആയി.
"എന്ത് പേരിടും?" ചോദിച്ചത് ശ്രീ ആണെങ്കിലും അത് തന്നെയായിരുന്നു ഞങ്ങളുടേയും സംശയം.
"വല്ല സ്മാർട് ബോയ്സ് ്് എന്നെങ്ങാനും ഇട്ടാലോ?" എന്റെ സംശയം ഞാൻ മറച്ചുവച്ചില്ല.
"ആഹാ , ഇതുവരെ കേൾക്കാത്ത നല്ല ഫ്രഷ് പേര് എന്റെ പൊന്നെടാ ഇതൊക്കെ എങ്ങനെ!?" സച്ചി ചിരി തുടങ്ങി.
"ആക്കിയതാണല്ലേ?" വേണ്ടായിരുന്നു.
എല്ലാവരും കൂലങ്കഷമായ ചിന്തയിലാണ്ടു.
"ഇതിപ്പോ ഒരു ഐറ്റം അവതരിപ്പിക്കുന്നതിനേക്കാൾ പണിയാണല്ലോ" സച്ചി ആത്മഗതിച്ചതാണ് പക്ഷെ അൽപം ഉറക്കെ ആയിപ്പോയി?
"ആഹ് ഒരു പേരുണ്ട്" ഞങ്ങളുടെ പ്രതീക്ഷകളെ വാനോളം ഉയർത്തിക്കൊണ്ട് കുറച്ച് നേരത്തിന് ശേഷം അങ്ങനെയാണ് വിക്കി മൊഴിഞ്ഞത്.
"എന്ത് പേര്?" ഞങ്ങളുടെ ചോദ്യം ഒരുമിച്ചായിരുന്നു.
"ഡാ , ഈ ഭീമന്റെ ചോട്ടിലല്ലാതെ നമ്മൾ ഒരുമിച്ച് കൂടാറുള്ള സ്ഥലമേതാ?"
"നമ്മുടെ തോടിന്റെ കര" അവന്റെ ചോദ്യത്തിന് മറുപടി പറയാൻ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
"ങാ അത് തന്നെ"
"അതിന്?" സച്ചിയുടെ ചോദ്യത്തിൽ തികഞ്ഞ ആകാംക്ഷ.
"അപ്പൊ അതുമായി ബന്ധമുള്ള എന്തേലും ്് പേരായാ എങ്ങനെ ണ്ടാവും?"
"ഒടി , അല്ല , വിക്കി സാറെന്താ പറഞ്ഞുവരുന്നേ?" ശ്രീ ക്ഷമ സഹിക്കാതെ തറയിൽ നിന്ന് എഴുന്നേറ്റു.
"അതുമായി പക്കാ മാച്ചാകുന്ന ഒരു പേരുണ്ട്" അതും പറഞ്ഞ് വിക്കി ഗമയിൽ എഴുന്നേറ്റ് മുന്നോട്ട് കുറച്ച് നടന്ന ശേഷം ഞങ്ങൾക്ക് നേരെ തിരിഞ്ഞ് നിന്നു ?.
"ഓവർ ബിൽഡപ്പ് ഇടാണ്ട് പേര് പറയടാ പുല്ലേ ?" അപ്പോഴേക്കും ശ്രീയുടെ കൺട്രോൾ വിട്ടിരുന്നു.
💬 Comments
View all comments