0%

Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]

Author : Kambikathakal Read All Parts 283

നമ്പറിലേക്ക് ഡയൽ ചെയ്തെങ്കിലും കാൾ കണക്റ്റ് ആയില്ല. മുഖത്ത് നിറഞ്ഞ പരിഭ്രമത്തോടെ അയാൾ വീടിന് പുറത്തേക്കിറങ്ങി.

"എന്തേലും വിവരമുണ്ടോ ഏട്ടാ?" കാറിലേക്ക് കയറുകയായിരുന്ന ഹരിപ്രസാദ് ഭാര്യയുടെ ചോദ്യം കേട്ട് തിരിഞ്ഞ് നോക്കി.

"ഒന്നും അറിയില്ല. അവന് ഒന്നും പറ്റാതിരുന്നാ മതിയായിരുന്നു" "സൂരജിന്റെ വണ്ടിയിൽ തന്നല്ലേ അവൻ പോയേ?" "അതെ. എന്താ" "ഏയ്. ഞാൻ അവനേയും വിളിച്ചു , പക്ഷേ കിട്ടുന്നില്ല. ഏതായാലും ഞാൻ പോയിട്ട് വരാം" അതും പറഞ്ഞ് അയാൾ കാറും എടുത്ത് പുറത്തേക്ക് പോയി.

= = =

മഴ ചെറുതായി പെയ്തുകൊണ്ടിരുന്നു. റോഡിലെ തിരക്കുകൾക്ക് ഇടയിലൂടെ കാർ വേഗത്തിൽ നീങ്ങുകയാണ്. മുന്നിലുള്ള വാഹനങ്ങളെ മറികടന്ന് വിക്കി ഡ്രൈവ് ചെയ്തുകൊണ്ടിരുന്നു. തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്ന സ്നേഹ ഫോണിൽ സംസാരിക്കുകയാണ്. പിറകിൽ തന്റെ മകൾക്കും , ്് മാളുവിനും ഒപ്പം മായ ഇരുന്നു. എല്ലാവരുടേയും മുഖത്ത് നിറഞ്ഞുനിന്നത് ടെൻഷൻ മാത്രമാണ്.

"ഏട്ടാ , വണ്ടി നിർത്ത്. റേഞ്ജില്ല" സ്നേഹ പറയുന്നത് കേട്ട് വിക്കി കാർ റോഡ് സൈഡിലേക്ക് ഒതുക്കി.

"ഹലോ സച്ചിയേട്ടാ , ഏത് ്് ഹോസ്പിറ്റലാ?. ഹലോ , ഹലോ" വിക്കി അവളുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി പുറത്തിറങ്ങി.

"മോളേ എന്താ പറഞ്ഞേ?" മായ അൽപം മുന്നിലേക്ക് നീങ്ങിയിരുന്നുകൊണ്ട് ചോദിച്ചു.

"അറിയില്ല ആന്റി , ഒന്നും ക്ളിയറായില്ല"

അവർ നിരാശയോടെ സീറ്റിലേക്ക് ചാഞ്ഞു.

"ഈ ശ്രീ ഇതെവിടെപ്പോയിക്കെടക്കാ" പറഞ്ഞുകൊണ്ട് വിക്കി തിരികെ കയറി.

"ശ്രീയേട്ടൻ അവളെ കൊണ്ടാക്കാൻ പോയതാ" പിറകിൽ ഇരുന്ന മാളുവാണ് അത് പറഞ്ഞത്. കാർ വീണ്ടും മുന്നോട്ട് കുതിച്ചു.

"സച്ചി എന്താ

💬 Comments

View all comments