0%

Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]

Author : Kambikathakal Read All Parts 283

പറഞ്ഞേ?" "എല്ലാം ശരിക്ക് കേട്ടില്ല. ഹോസ്പിറ്റൽ മനസ്സിലായി. അവനവിടെ ഉണ്ട്" മായ ചോദിച്ചതിന് അത്രമാത്രമെ അവൻ പറഞ്ഞുള്ളൂ.

റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം ഇടക്കിടെ കാറിന്റെ ഉള്ളിലേക്ക് വരുന്നുണ്ട്. അപ്പോഴാണ് ശ്രീലക്ഷ്മിയെ മാളു ശ്രദ്ധിക്കുന്നത്. വിന്റോ ഗ്ളാസിൽ തല ചാരി ഇരിക്കുകയാണ് അവൾ. എന്തോ ആലോചിച്ച് ഉറക്കത്തിൽ എന്നപോലെ ഇരിക്കുന്ന അവളുടെ കണ്ണുകൾ മാത്രം അപ്പോഴും പുറത്തെ മഴപോലെ നിർത്താതെ പെയ്തുകൊണ്ടിരുന്നു.

* * * * *

തന്റെ കൈയ്യിൽ ആരോ തൊടുന്നത് അറിഞ്ഞ് നവനീത് കണ്ണുകൾ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ ചെറുതായി ചിരിച്ചു.

"ഇപ്പോ എങ്ങനേണ്ട് കിച്ചൂ?" മായയുടെ ചോദ്യത്തിൽ ആശങ്ക ബാക്കിയായിരുന്നു.

"ഒന്നുമില്ല ആന്റി , ചെറിയൊരു ഫ്രാക്ചർ മാത്രമേ ഉള്ളു. ഈ കാണുന്ന വെച്ചുകെട്ടലിനുള്ളതൊന്നും ഇല്ലെന്നേ" നവി ചിരിച്ചു. അപ്പോഴും തന്നെ തന്നെ നോക്കിക്കൊണ്ടിരുന്ന ലച്ചുവിന്റേയും , മാളുവിന്റേയും വിഷമം അവന് കാണാമായിരുന്നു.

"ഓടിപ്പിടിച്ച് വരാൻ മാത്രം ഒന്നുമില്ലാന്ന് ഇവൻ നേരത്തെ വിളിച്ചപ്പോ പറഞ്ഞതാ" അപ്പുറത്തെ ബെഡ്ഡിനടുത്ത് നിന്ന് സൂരജിനോട് എന്തോ സംസാരിക്കുകയായിരുന്ന വിക്കിയേ നോക്കി അവൻ തുടർന്നു.

"നിങ്ങക്കില്ലെങ്കിലും സ്നേഹംന്ന് പറയുന്ന ഒരു സാധനമുണ്ട് , ഇതും കേട്ട് വീട്ടിലിരിക്കാൻ പറ്റോ?" അടുത്തേക്ക് വന്ന് ശക്തി കുറഞ്ഞ ഒരു ഇടിയുടെ കൂടെയാണ് മാളു ചോദിച്ചത്.

"യ്യോ , എന്തോന്നെടി ഇത്?. ഡാ സച്ചീ , വാർഡിൽ കേറി പേഷ്യന്റിനെ തല്ലുന്നത് കണ്ടിട്ട് നോക്കിനിക്കാണ്ട് ഇതിനെ എടുത്ത് ്് വെളീക്കള"

"ഇയാളെ ഇന്ന് ഞാൻ" പറഞ്ഞുകൊണ്ട് പിന്നേയും മുന്നോട്ട് വന്ന മാളുവിനെ സ്നേഹ ഒരുവിധം പിടിച്ച് അടുത്തുള്ള സ്റ്റൂളിൽ

💬 Comments

View all comments