0%

Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]

Author : Kambikathakal Read All Parts 302

ഒട്ടും ്് വൈകിച്ചില്ല , ഒരു ഏഫോർ ഷീറ്റും കൈയ്യിൽ കിട്ടിയ ്് പെൻസിലും പേനയും എടുത്ത് വരാന്തയിൽ പോയി ഇരുന്നു.

കാലിന്റെ വേതന കുറയാൻ തുടങ്ങിയിട്ടുണ്ട്. പക്ഷേ അതും പറഞ്ഞ് നടക്കാം എന്നുവച്ചാൽ സമ്മതിക്കില്ലല്ലോ. ശരിക്കും പറഞ്ഞാൽ നാട്ടിൽ വന്നതിന് ശേഷം വരക്കുന്നതിനേപ്പറ്റി ആലോചിച്ചിരുന്നില്ല. പ്രത്യേകിച്ച് ആശയങ്ങൾ ഒന്നും മുന്നിൽ ഇല്ലാതെയാണ് പേപ്പർ മുന്നിൽ വച്ചത്. കണ്ണടച്ച് ഞാൻ ഓർത്തു , എന്ത് വരക്കണം? ചോദ്യം എന്നോട് തന്നെ ആയിരുന്നു.

അൽപസമയത്തിന് ശേഷം അവന്റെ വിരലുകളിലേക്ക് മനസ്സ് പറഞ്ഞുകൊടുത്ത ചിത്രം പതിയെ ഇറങ്ങിവന്നു. ഒരിളം ചിരിയോടെ കടലാസിന്റെ ശൂന്യമായ പ്രതലത്തിലേക്ക് അവൻ അതിനെ പകർത്താൻ തുടങ്ങി.

എത്രസമയം അതിൽ മുഴുകി അങ്ങനെ ഇരുന്നു എന്നറിയില്ല , അടുത്ത് ആരോ വന്ന് നിൽക്കുന്നപോലെ തോന്നിയാണ് ഞാൻ മുഖമുയർത്തി നോക്കിയത്.

"ആരാ?" അമ്മയാണോ വന്നത് എന്ന ചെറുതല്ലാത്ത പേടികാരണം ഉണ്ടായ ഞെട്ടൽ എന്റെ ശബ്ദത്തിലും ഉണ്ടായിരുന്നു.

"ഞാൻ അനഘ , അപ്പുറത്തെ" രാമേട്ടന്റെ വീട്ടിലേക്ക് ചൂണ്ടി അവൾ പകുതിയിൽ നിർത്തി. എനിക്ക് അപ്പോഴാണ് ആളെ മനസ്സിലായത്.

"ഓഹ് രാമേട്ടന്റെ മോളാണോ?" അതെ എന്നുള്ള രീതിയിൽ അവൾ തലയാട്ടി. അവൻ വരച്ചുകൊണ്ടിരുന്ന പേപ്പറിലേക്ക് നോക്കുകയായിരുന്നു അനഘ. "എന്താ നിൽക്കുന്നേ , ഇരിക്ക്" മുന്നിലെ ചാരുപടി കാട്ടി നവി പറഞ്ഞു. "ഇരിക്കുന്നില്ല. അമ്മ വിളിച്ചിരുന്നു , അവര് വരാൻ വൈകുംന്ന് പറഞ്ഞു. ചോറെടുത്ത് തരാൻ" "അയ്യോ അതൊക്കെ ഞാൻ എടുത്തോളാം" "അത് സാരില്ല. ഞാൻ എടുത്തുതരാം" അതും പറഞ്ഞ് അവൾ അകത്തേക്ക് നടന്നു. വേറെ വഴിയില്ലാതെ ഞാനും പിറകെ ചെന്നു.

അവൾ

💬 Comments

View all comments