Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]
പുറത്തേക്ക് ഇറങ്ങി. കഴിച്ച ഭക്ഷണത്തിന്റെ പൈസ പുറത്ത് കൗണ്ടറിൽ ഇരുന്ന മധ്യവയസ്കനെ ഏൽപിച്ച് തന്റെ ബൈക്കിൽ കയറി അയാൾ ദൂരേക്ക് ഓടിച്ചുപോയി. കുറച്ച് മാറിയുള്ള ഇരുട്ടിൽ ഒരു കറുത്ത സ്കോർപിയോ കാത്ത് കിടന്നിരുന്നു.
"ഷാഹിർ," ബൈക്ക് അകന്ന് പോകുന്നതും നോക്കി കോഡ്രൈവർ സീറ്റിൽ ഇരുന്ന നീളൻ മുടിക്കാരൻ വിളിച്ചു. അത് കേട്ടതും ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന യുവാവ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഇരുട്ട് നിറഞ്ഞ വിജനമായ റോഡിലൂടെ ബൈക്ക് നീങ്ങുകയാണ്. പുറകിൽ അധികം പിന്നിലല്ലാതെ സ്കോർപിയോ ബൈക്കിനെ പിന്തുടരുന്നു. കുറച്ചുകൂടി മുന്നിലേക്ക് പോയപ്പോൾ യാത്ര ജനവാസം ഇല്ലാത്ത ഒരു സ്ഥലത്ത് എത്തി.
അടുത്തിരുന്ന ആളിൽനിന്ന് സിഗ്നൽ കിട്ടിയതും സ്കോർപിയോ വേഗത കൂട്ടി. തന്റെ തൊട്ട് പിറകിൽ എത്തിയ വാഹനത്തിന് ബൈക്കിൽ പോവുകയായിരുന്ന യുവാവ് സൈഡ് കൊടുത്തു. പക്ഷേ അത് സംഭവിച്ചത് പെട്ടന്നാണ് സ്കോർപിയോ ബൈക്കിന് ഒപ്പമെത്തിയ നേരം ഡാഷ്ബോർഡിൽനിന്ന് എടുത്ത സ്ക്രൂഡ്രൈവർ നീളൻ മുടിക്കാരൻ ബൈക്കിൽ പോവുകയായിരുന്ന ചെറുപ്പക്കാരന് നേരെ ശക്തമായി വീശി. ഒരു നിലവിളി കേട്ടു , കൂടെ ചോര ഒലിപ്പിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ ബൈക്കുമായി ഓടയിലേക്ക് വീഴുന്നതും മിററിലൂടെ കാണാമായിരുന്നു.
ഒന്നും സംഭവിക്കാത്ത മട്ടിൽ സ്കോർപിയോ മുന്നിലേക്ക് പോയി. ഞെട്ടലോടെ പുറകിൽ ഇരുന്നയാൾക്ക് നേരെ തന്റെ കൈയ്യിലിരുന്ന ആ യുവാവിന്റെ ഫോട്ടോയിൽ സ്ക്രൂഡ്രൈവർ കൊണ്ട് ഒരു ക്രോസ് മാർക്ക് ഇട്ട് നീളൻ മുടിക്കാരൻ പിറകിലേക്ക് നീട്ടി.
തുടരും
💬 Comments
View all comments