Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]
്് അച്ഛനും അമ്മയും ഇവളുമായി നേരത്തേ കൂട്ടായിരുന്നുപോലും!.
* * * * *
പൊതുവെ തിരക്ക് കുറഞ്ഞ ആ റെസ്റ്റോറന്റിന്റെ ഒരു മൂലയിലുള്ള ടേബിളിന് മുന്നിൽ ഇരിക്കുകയാണ് അയാൾ. കുറേ ്് നേരമായുള്ള കാത്തിരിപ്പ് നൽകുന്ന അസ്വസ്ഥതയോടെ അയാൾ ഇടക്കിടെ പുറത്തേക്കും , തന്റെ വാച്ചിലേക്കും നോക്കിക്കൊണ്ടിരുന്നു.
"सर, तुम्हाला काय हवे आहे?"
"काहीही नाही" തന്റെ അടുത്തേക്ക് വന്ന ്് പയ്യനോട് അൽപം ദേഷ്യത്തോടെ അതും പറഞ്ഞ് പോക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് ചുണ്ടിൽ വച്ച് തീ കൊളുത്തി. അത് കണ്ട് എന്തോ പറയാനായി മുന്നോട്ട് വന്ന ആ പയ്യനെ ഒപ്പമുള്ള മധ്യവയസ്കൻ തടഞ്ഞു.
പുറത്ത് മുംബൈ നഗരം മറ്റൊരു സായാഹ്നത്തിൽ മുഴുകി നിൽക്കുകയാണ്. രാത്രിയുടെ വരവിന് മുന്പായി റോഡുകളുടെ വശങ്ങളിൽ തെരുവ് കച്ചവടക്കാർ തങ്ങളുടെ വാഹനങ്ങളിൽ നിരന്ന് കഴിഞ്ഞു.
പുറത്ത് വന്നു നിന്ന കറുത്ത ്് സ്കോർപിയോ പെട്ടന്നാണ് അയാളുടെ കണ്ണിൽപ്പെട്ടത്. അതിൽനിന്ന് ഇറങ്ങിയ ആളെ കണ്ട് വലിച്ചുകൊണ്ടിരുന്ന സിഗററ്റ് അയാൾ തറയിലേക്ക് ഇട്ട് ചവിട്ടിക്കെടുത്തി.
പുറത്ത് ആ വാഹനത്തിൽ വന്നിറങ്ങിയ ആളിലേക്കാണ് എല്ലാവരും നോക്കുന്നത്. ്് ആറടിക്ക് മുകളിൽ ഉയരം. കറുത്ത ജീന്സും ടീഷർട്ടുമാണ് വേഷം. തോൾ വരെ നീണ്ടുകിടക്കുന്ന മുടി. ഉറച്ച മസിലുകൾ വ്യക്തമായി കാണാം. ഒറ്റനോട്ടത്തിൽ ഒരു തികഞ്ഞ അഭ്യാസി.
തല ഒന്ന് കുടഞ്ഞ് അയാൾ ചുറ്റും നോക്കി. ആളുകൾ ഭയത്തോടെ വന്നയാളെ നോക്കുകയാണ്. അപ്പോഴേക്കും റെസ്റ്റോറന്റിൽ ഇരിക്കുകയായിരുന്നയാൾ സ്കോർപിയോയുടെ അടുത്ത് എത്തിയിരുന്നു. അയാൾ വന്നതും അവരേയും വഹിച്ചുകൊണ്ട് ആ വാഹനം നഗരത്തിന്റെ തിരക്കുകളിലേക്ക് ഊളിയിട്ടു.
💬 Comments
View all comments