Chapter Title : എന്നും എന്റേത് മാത്രം 6 [Robinhood]
"സമദ് ഭായ് , ഇതാണ് ആള്" വണ്ടി ഓടിച്ചുകൊണ്ടിരുന്ന നീളൻ മുടിക്കാരനോടായി കോഡ്രൈവർ സീറ്റിൽ ഇരുന്നയാൾ പറഞ്ഞു. വാഹനം ഓടിച്ചുകൊണ്ട് തന്നെ അയാൾ ആ ഫോട്ടോ ഒന്ന് നോക്കി. പിന്നെ മുഖം തിരിച്ച് ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു.
"പക്ഷേ ഭായ് , ഇവനെ കണ്ടുപിടിക്കാൻ പ്രയാസമാണ്" രണ്ടാമൻ അൽപം നിരാശയോടെ പറഞ്ഞു. അത് കേട്ട് നീളൻ മുടിക്കാരൻ പുഞ്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു. വലത് കൈകൊണ്ട് സ്റ്റിയറിംഗ് കണ്ട്രോൾ ചെയ്ത് തന്റെ ഇടത് കൈയ്യിലിരുന്ന ഫോണിൽ ഒരു number ഡയൽ ചെയ്ത് ചെവിയോട് അടുപ്പിച്ചു.
= = =
രാത്രി വൈകിയും കച്ചവടം സജീവമാണ്. നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഹോട്ടലിൽ നിന്നും സുമുഖനായ ആ ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി. കഴിച്ച ഭക്ഷണത്തിന്റെ പൈസ പുറത്ത് കൗണ്ടറിൽ ഇരുന്ന മധ്യവയസ്കനെ ഏൽപിച്ച് തന്റെ ബൈക്കിൽ കയറി അയാൾ ദൂരേക്ക് ഓടിച്ചുപോയി. കുറച്ച് മാറിയുള്ള ഇരുട്ടിൽ ഒരു കറുത്ത സ്കോർപിയോ കാത്ത് കിടന്നിരുന്നു.
"ഷാഹിർ," ബൈക്ക് അകന്ന് പോകുന്നതും നോക്കി കോഡ്രൈവർ സീറ്റിൽ ഇരുന്ന നീളൻ മുടിക്കാരൻ വിളിച്ചു. അത് കേട്ടതും ഡ്രൈവിങ്ങ് സീറ്റിൽ ഇരുന്ന യുവാവ് വാഹനം സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
ഇരുട്ട് നിറഞ്ഞ വിജനമായ റോഡിലൂടെ ബൈക്ക് നീങ്ങുകയാണ്. പുറകിൽ അധികം പിന്നിലല്ലാതെ സ്കോർപിയോ ബൈക്കിനെ പിന്തുടരുന്നു. കുറച്ചുകൂടി മുന്നിലേക്ക് പോയപ്പോൾ യാത്ര ജനവാസം ഇല്ലാത്ത ഒരു സ്ഥലത്ത് എത്തി.
അടുത്തിരുന്ന ആളിൽനിന്ന് സിഗ്നൽ കിട്ടിയതും സ്കോർപിയോ വേഗത കൂട്ടി. തന്റെ തൊട്ട് പിറകിൽ എത്തിയ വാഹനത്തിന് ബൈക്കിൽ പോവുകയായിരുന്ന
💬 Comments
View all comments