Chapter Title : എന്നും എന്റേത് മാത്രം [Robinhood]
റ്റ്രിങ്ങ് റ്റ്രിങ്ങ് ⏰⏰⏰ അലാം അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടുന്നത്. സമയം ഏഴര ആയിരിക്കുന്നു. അത് ഓഫ് ചെയ്ത് എഴുന്നേറ്റിരുന്നു. അപ്പോഴും കണ്ട സ്വപ്നത്തിന്റെ വിറയൽ വിട്ടുമാറിയിരുന്നില്ല. എന്താണ് ഇപ്പോ ഇങ്ങനെ ഒരു സ്വപ്നം? മറക്കാൻ ശ്രമിക്കും തോറും പഴയതെല്ലാം എന്നെ വിടാതെ വേട്ടയാടുകയാണ്. ഏത് തിരക്കുകളിലേക്ക് പറിച്ച് ്് നട്ടിട്ടും മനസ്സ് പലപ്പോഴും ഓർമകളെ തേടിപ്പോകുന്നു. കുത്തി നോവിക്കുന്ന ഭൂതകാലം വീണ്ടും എന്നെ തോൽപ്പിക്കുകയാണോ?. ചിന്തകൾ കാട് കയറാൻ തുടങ്ങിയതും ്് തലയൊന്ന് കുടഞ്ഞ് ഞാൻ ഫ്രഷ് ആകാൻ തുടങ്ങി.
കുളി കഴിഞ്ഞ് ഒരു ബ്ളാക്ക് ജീന്സും ചുവപ്പ് ടീഷർട്ടും ഇട്ട് കാറിന്റെ കീയുമെടുത്ത് ഇറങ്ങി. ഓഫീസ് അഞ്ച് കിലോമീറ്റർ ദൂരെയാണ്. പക്ഷേ മുംബൈ നഗരമല്ലേ , ട്രാഫിക്കിൽ പെട്ടാൽ പെട്ടതാ. നേരെ അടുത്തുള്ള കേരള റെസ്റ്റോറന്റിലേക്ക് വച്ച് പിടിച്ചു. അവിടെ ഇരുന്ന് ഒരു സെറ്റ് ഇഡ്ഡലിക്ക് ഓഡർ കൊടുത്തപ്പോഴാണ് ഓർത്തത് , ഇതൊക്കെ പറയുന്ന എന്നെ നിങ്ങൾക്ക് അറിയില്ലല്ലോ? പറയാൻ മാത്രം പ്രത്യേകിച്ച് ഒന്നുമില്ല എന്നെ കുറിച്ച്. ഞാൻ നവനീത് കൃഷ്ണ. പാലക്കാടാണ് സ്വദേശം. ഇപ്പോ ഇവിടെ A V K Designsൽ ഡിസൈനർ ആണ്. ബ്രേക്ക്ഫാസ്റ്റ് കഴിച്ച് വീണ്ടും ഓഫീസിലേക്കുള്ള യാത്ര തുടർന്നു. ഇഷ്ടമുള്ള പ്രൊഫഷൻ ആണെങ്കിലും ഈ സ്ഥിരം രീതികൾ എനിക്ക് മടുക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. കാറുമായി മുന്നോട്ട് പോയ ഞാൻ ഒരു വളവ് തിരിഞ്ഞ് ചെന്ന് കയറിയത് നീണ്ടുകിടക്കുന്ന വലിയൊരു വാഹന നിരയുടെ ഏറ്റവും പുറകിലേക്കാണ്. അതെ ബ്ളോക്ക് തന്നെ , മുംബൈയിലെ പതിവ് കാഴ്ചകളിൽ ഒന്ന്.
💬 Comments
View all comments