0%

Chapter Title : എന്നും എന്റേത് മാത്രം [Robinhood]

Author : Kambikathakal Read All Parts 113

ഞാനടക്കം മൂന്ന് പേരാണ് സൗത്ത് ഇന്ത്യൻസായി ഉള്ളത്. ഞാനും , റിയയും പിന്നെ ഐശ്വര്യയും. റിയയെ കുറിച്ച് പറയുകയാണെങ്കിൽ ്് അവളാണെന്റെ ചങ്ക്. ഒരു തനി കോട്ടയം അച്ചായത്തി കൊച്ച്. എന്നെപ്പോലെ ഫാഷൻ ഡിസൈനിങ്ങ് തലക്ക് പിടിച്ച ഒരാളാണ് അവളും. പിന്നെ ആളത്ര കുറഞ്ഞ ്് പുള്ളിയൊന്നുമല്ല. ഞങ്ങളുടെ കമ്പനിയുടെ ഹെഡ് അക്കൗണ്ടന്റായ രാഹുൽ ശർമയെ ജോലിക്ക് കയറി ആറ് മാസത്തിനകം വളച്ചൊടിച്ച് കുപ്പിയിലാക്കിയ റെക്കോർഡും അവളുടെ പേരിലാണുള്ളത്. സാമാന്യം കനത്തിൽ തേപ്പ് കിട്ടി , ഇനിയൊരു പെണ്ണ് ലൈഫിൽ വേണ്ടെന്ന് തീരുമാനിച്ചിരുന്ന രാഹുൽ ജി ഇവളുടെ ദിവ്യപ്രേമത്തിൽ മുട്ടും മടക്കി കമിഴ്ന്നടിച്ച് വീഴുകയായിരുന്നു. ഐശ്വര്യ ഞമ്മടെ കോയിക്കോട്ട് കാരിയാണ്. ്് ഓഫീസിൽ ഇവരാണ് എന്റെ ചങ്ങായീസ്. ????? പിന്നെ ബോസിന്റെ കാര്യം , ഞങ്ങളുടെ ഇപ്പോഴത്തെ ബോസ് മിസ്റ്റർ ഹരിലാൽ കപൂർ ആത്മാർഥമായി ഒരു കോഴിയാണ്. എല്ലാ പെണ്ണുങ്ങളെയും വായനോക്കി നടക്കുന്ന അങ്ങേർക്ക് റിയയോട് മാത്രം പ്രത്യേക ഒലിപ്പീര് കൂടിയുണ്ട്. അതാണ് അയാളുടെ കാര്യത്തിൽ അവളെന്നെ തടയാക്കുന്നത്. അതിൽ കാര്യവുമുണ്ട്. ഇന്ന് ്് നടക്കാൻ പോവുന്ന കോൺഫറൻസിൽ പ്രസന്റ് ചെയ്യേണ്ട ഡിസൈൻ ഞാനും റിയയും കൂടി വരച്ചതാണ്. അപ്പോ അവൾക്കും ബോസിനും ഇടയിൽ ഞാൻ വേണം , അല്ലെങ്കിൽ ചിലപ്പോൾ ്് ക്ളൈന്റസിന്റെ മുന്നിൽവച്ച് ബോസ് ഇടി കൊള്ളും ?. കുറച്ച് നേരത്തേ കഷ്ടപ്പാടിനൊടുവിൽ ഒരുവിധത്തിൽ കാറുമായി ഞാൻ ഓഫീസിന്റെ പാർക്കിങ്ങിൽ എത്തി.

ചെന്ന് ഇറങ്ങുമ്പോഴേ കണ്ടു കുറച്ചധികം ലക്ഷ്വറി കാറുകൾ പാർക്കിങ്ങിൽ പ്രത്യേകമായി നിർത്തിയിട്ടിരിക്കുന്നത്. "ഓഹ് , ്് ക്ളൈന്റസ് എത്തിക്കാണും". അകത്തേക്ക് കയറുമ്പോഴേക്കും റിയ പ്രസന്റേഷന് ആവശ്യമായ സാധനങ്ങൾ റെഡിയാക്കിയിരുന്നു. "പോയി ഡ്രസ് മാറിവാ" അടുത്ത് എത്തിയ എന്നെ നോക്കി സ്റ്റാഫ് ഏരിയ ചൂണ്ടി അവൾ പറഞ്ഞു. ഞാൻ വല്ലതും പറയുന്നതിന് മുന്പ് അവളെന്നെ അങ്ങോട്ടേക്ക് തള്ളിവിട്ടു. ????? "ഐശു , ഇവക്ക് ഇതെന്ത് പറ്റി?" അവിടെ എത്തും മുമ്പ് എനിക്കിടാനുള്ള കോട്ടുമായി വന്ന ഐശ്വര്യയോട് ഞാൻ ചോദിച്ചു. എവിടെ , നോ ്് റെസ്പോൺസ്. മറുപടി എന്നോണം എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി.

💬 Comments

View all comments