0%

Chapter Title : എന്നും എന്റേത് മാത്രം [Robinhood]

Author : Kambikathakal Read All Parts 114

????? ഒന്നും മനസ്സിലായില്ലെങ്കിലും അതും ഇട്ട് ്് കോൺഫറൻസ് ഹാളിലേക്ക് നടന്നു. അവിടെ മീറ്റിങ്ങ് തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ബോസ്??️?‍♂?‍♀ പിന്നെ കുറച്ച് നേരത്തേക്ക് കമ്പനിയുടെ ചരിത്രത്തെയും ഭൂതകാലത്തെയും കുറിച്ച് ബോസ് വാചാലനായി. പ്രസന്റേഷൻ ഉള്ളത് പോലും മറന്ന് എനിക്ക് ഉറക്കം വരാൻ തുടങ്ങി. റിയയെ നോക്കിയപ്പോൾ അവിടെയും അതേ അവസ്ഥ. പിന്നീട് അദ്ദേഹം ഡിസൈനിങ്ങിനെ കുറിച്ച് സംസാരിച്ച് തുടങ്ങി. ആരോ എഴുതിക്കൊടുത്ത കാര്യങ്ങൾ പുള്ളി പൊടിപ്പും തൊങ്ങലും കൂട്ടി തള്ളിമറിക്കുകയാണ്. സ്റ്റാഫുകളുടെ മുഖത്ത് നോക്കിയ ഞങ്ങൾ ഒരുവിധത്തിലാണ് ചിരി കടിച്ചുപിടിച്ചത്. വാചകമടി ഓവറായാൽ ്് ക്ളൈന്റസിൽ ആരെങ്കിലും മൂപ്പരെ എടുത്ത് തറയിലടിക്കുമോ എന്ന് പോലും പേടിച്ചു. അതിന് ശേഷം പ്രസന്റേഷൻ ഭംഗിയായി നടന്നു. ഡിസൈൻ ്് അംഗീകരിച്ചതിന്റെ പേരിൽ ബോസ് വൈകുന്നേരം ഒരു പാർട്ടിയും വച്ചിരുന്നു.

പതിവ് പാർട്ടികളിൽ എന്നപോലെ ഇവിടെയും വെള്ളമടിയും , പുളുവടിയും , ്് ഡാന്സുമെല്ലാം കൊഴുക്കുകയാണ്. ആട്ടവും പാട്ടുമായി ആഘോഷിക്കുകയാണ് എല്ലാവരും. എന്നാൽ ഇതിലൊന്നും ശ്രദ്ധിക്കാതെ ഇരിക്കുകയായിരുന്നു നവനീത്. കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം മതിയാക്കി അവൻ എഴുന്നേറ്റ് പോയി. കുറച്ച് മാറിനിന്ന് റിയ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ????? എന്നത്തേയും പോലെ ആയിരുന്നില്ല എനിക്ക് ഈ ദിവസം. ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങൾ മനസ്സിലേക്ക് വീണ്ടും വീണ്ടും തികട്ടി വരുന്നു. ഇത്രയുംകാലം ഇല്ലാതിരുന്ന പലതും തിരിച്ചുവരുന്നപോലെ. മനസ്സ് ഒട്ടും സ്വസ്ഥമല്ലെന്ന് തോന്നിയപ്പോൾ പതിയെ പുറത്തേക്ക് നടന്നു. പുറത്ത് ഓഫീസിലെ സെക്യൂരിറ്റിയായ ചേട്ടൻ അങ്ങേരുടെ പല സാഹസീക സ്ത്രീ അനുഭവങ്ങളും പറഞ്ഞ് ചിരിക്കുകയാണ്. ഒരുമാതിരി ്് അലമ്പൻമാരെല്ലാം പുള്ളിയുടെ ചുറ്റും ഇരിപ്പുണ്ട്. ഞാൻ നടന്ന് ഗാർഡന്റെ ്് അറ്റത്തായുള്ള സിമന്റ് ബെഞ്ചിൽ ഇരുന്നു. സൂര്യാസ്തമയം കഴിഞ്ഞ ചുവന്ന് തുടുത്ത ആകാശത്തിന് താഴെ കടൽ നീണ്ട് നിവർന്ന് കിടക്കുന്നു. ഇടക്കിടെ വന്നുപോകുന്ന തിരമാലകൾ പോലെ ചിന്തകളും പലത് വന്നുപോയിക്കൊണ്ടിരുന്നു. ഉണ്ടക്കണ്ണുകളും നുണക്കുഴിയുമുള്ള ഒരു പട്ടുപാവാടക്കാരി നേർത്ത ഒരു കാറ്റ് പോലെ മനസിന്റെ ഏതോ കോണിൽ നിന്ന് എത്തിനോക്കി. അവളുടെ പുഞ്ചിരിയിൽ എല്ലാം മറന്നവനെ പോലെ ഞാൻ ഇരുന്നു. "നവീ നീ ഇവിടെ ്് എന്തെടുക്കുവാ?" റിയയുടെ ശബ്ദമാണ് എന്നെ തിരികെ

💬 Comments

View all comments