Chapter Title : എന്നും എന്റേത് മാത്രം [Robinhood]
കൊണ്ടുവന്നത്. നോക്കുമ്പോൾ ഇരുട്ട് ആകെ പടർന്നിരുന്നു. "ഏയ് , ഞാൻ ചുമ്മാ ??? ബാക്കിയുള്ളവരൊക്കെ പോയോ?" തന്റെ മുഖത്തെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന റിയയുടെ നോട്ടം നേരിടാനാകാതെ അവളിൽ നിന്നും മുഖം മാറ്റിയാണ് അവൻ അത് ചോദിച്ചത്. "നീ ഐശുവിനെ ഒന്ന് ഡ്രോപ്പ് ചെയ്യോ?" ഗൗരവം ഒട്ടും വിടാതെയാണ് അവളത് ചോദിച്ചത്. "നീ എങ്ങോട്ട് പോവ്വാ , നിനക്ക് ഇറക്കിയാൽ പോരെ നിങ്ങൾ ഒരേ റൂട്ടിലല്ലെ താമസം!?" ഒരുപാട് ദൂരം ്് ഓടേണ്ടതിന്റെ ഓർമയിൽ ഞാൻ ചോദിച്ചു. "ഡാ രാഹുൽ വിളിച്ചിരുന്നു. ഒരു സിനിമ പിന്നെ ഇച്ചിരി കറക്കം. അവള്ടെ വണ്ടി ്് കേടായത് കൊണ്ടല്ലേ , ഒന്ന് ഡ്രോപ്പ് ചെയ്യ്യ് ചങ്ങായീ" എന്റെ ്് വയറിനിട്ട് ചെറിയൊരു ഇടികൂടി ്് തന്നുകൊണ്ടാണ് അവൾ അവസാന ഡയലോഗിന് ഫുൾസ്റ്റോപ്പ് ഇട്ടത്. "ശരി , നീ പറഞ്ഞാ അപ്പീലില്ലല്ലോ. അവളെവിടെ? ചിരിച്ചുകൊണ്ട് തന്നെ അവൾ പുറകിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ എന്റെ കാറും ചാരി ഞങ്ങളേയും നോക്കി ഐശ്വര്യ നിൽപ്പുണ്ടായിരുന്നു. ഇടക്കിടെ ദേഹത്ത് വീഴുന്ന ലൈറ്റ്ഹൗസിൽനിന്നുള്ള വെളിച്ചത്തിൽ അവളുടെ സൗന്ദര്യം എടുത്തറിയാമായിരുന്നു. ഞാൻ അവളെ നോക്കുന്നത് കണ്ട് റിയ ആക്കിയൊന്ന് ചുമച്ചു. അതിന് വല്യ മൈന്റ് കൊടുക്കാതെ ഞാൻ കാറിന്റെ അടുത്തേക്ക് നടന്നു. ലോക്ക് മാറ്റി ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി. കോഡ്രൈവർ സീറ്റിലേക്ക് ്് കേറുന്നതിനിടയിൽ അവര് രണ്ടും എന്തൊക്കെയോ പറഞ്ഞ് പരസ്പരം കളിയാക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നെ റിയ കൈവീശി കാണിച്ചപ്പോൾ ഞാൻ കാർ പതിയെ മുന്നോട്ട് എടുത്തു. ഇവിടെ നിന്ന് ഏതാണ്ട് ഒരു മണിക്കൂറിൽ കൂടുതൽ ഡ്രൈവ് ചെയ്യണം ഐശ്വര്യയുടെ ഫ്ളാറ്റിൽ എത്താൻ. റോഡിൽ അത്യാവശ്യത്തിന് വണ്ടികളുണ്ട്. റിയയുടെ കൂടെ ഉള്ളത് പോലെയല്ല ഐശ്വര്യ എന്റെ കൂടെ. ഉള്ളപ്പോൾ. ഡ്രൈവിങ്ങിനിടയിൽ ്് ഞങ്ങളൊന്നും മിണ്ടിയില്ല. വിരസമായ ഡ്രൈവ് എനിക്ക് ഇഷ്ടമല്ല. പ്രത്യേകിച്ചും രാത്രിയിൽ. എന്റെ കൈകൾ സ്റ്റീരിയോയിലേക്ക് നീണ്ടു. സാജനിലെ മനോഹര പ്രണയഗാനത്തിൽ മുഴുകി ഞാൻ കാർ മുന്നോട്ട് പായിച്ചു. ഇടക്ക് ഐശ്വര്യയെ നോക്കി ആള് പാട്ടിൽ ലയിച്ച് വേറേതോ ലോകത്തിൽ എന്നപോലെ ഇരിക്കുകയാണ്.
അൽക്കാ ്് ജീയുടെ ശബ്ദം
💬 Comments
View all comments