Chapter Title : എന്നും എന്റേത് മാത്രം [Robinhood]
കടൽ നീണ്ട് നിവർന്ന് കിടക്കുന്നു. ഇടക്കിടെ വന്നുപോകുന്ന തിരമാലകൾ പോലെ ചിന്തകളും പലത് വന്നുപോയിക്കൊണ്ടിരുന്നു. ഉണ്ടക്കണ്ണുകളും നുണക്കുഴിയുമുള്ള ഒരു പട്ടുപാവാടക്കാരി നേർത്ത ഒരു കാറ്റ് പോലെ മനസിന്റെ ഏതോ കോണിൽ നിന്ന് എത്തിനോക്കി. അവളുടെ പുഞ്ചിരിയിൽ എല്ലാം മറന്നവനെ പോലെ ഞാൻ ഇരുന്നു. "നവീ നീ ഇവിടെ ്് എന്തെടുക്കുവാ?" റിയയുടെ ശബ്ദമാണ് എന്നെ തിരികെ കൊണ്ടുവന്നത്. നോക്കുമ്പോൾ ഇരുട്ട് ആകെ പടർന്നിരുന്നു. "ഏയ് , ഞാൻ ചുമ്മാ ??? ബാക്കിയുള്ളവരൊക്കെ പോയോ?" തന്റെ മുഖത്തെ ഓരോ ഭാവങ്ങളും ഒപ്പിയെടുക്കുന്ന റിയയുടെ നോട്ടം നേരിടാനാകാതെ അവളിൽ നിന്നും മുഖം മാറ്റിയാണ് അവൻ അത് ചോദിച്ചത്. "നീ ഐശുവിനെ ഒന്ന് ഡ്രോപ്പ് ചെയ്യോ?" ഗൗരവം ഒട്ടും വിടാതെയാണ് അവളത് ചോദിച്ചത്. "നീ എങ്ങോട്ട് പോവ്വാ , നിനക്ക് ഇറക്കിയാൽ പോരെ നിങ്ങൾ ഒരേ റൂട്ടിലല്ലെ താമസം!?" ഒരുപാട് ദൂരം ്് ഓടേണ്ടതിന്റെ ഓർമയിൽ ഞാൻ ചോദിച്ചു. "ഡാ രാഹുൽ വിളിച്ചിരുന്നു. ഒരു സിനിമ പിന്നെ ഇച്ചിരി കറക്കം. അവള്ടെ വണ്ടി ്് കേടായത് കൊണ്ടല്ലേ , ഒന്ന് ഡ്രോപ്പ് ചെയ്യ്യ് ചങ്ങായീ" എന്റെ ്് വയറിനിട്ട് ചെറിയൊരു ഇടികൂടി ്് തന്നുകൊണ്ടാണ് അവൾ അവസാന ഡയലോഗിന് ഫുൾസ്റ്റോപ്പ് ഇട്ടത്. "ശരി , നീ പറഞ്ഞാ അപ്പീലില്ലല്ലോ. അവളെവിടെ? ചിരിച്ചുകൊണ്ട് തന്നെ അവൾ പുറകിലേക്ക് ചൂണ്ടിക്കാട്ടി. അവിടെ എന്റെ കാറും ചാരി ഞങ്ങളേയും നോക്കി ഐശ്വര്യ നിൽപ്പുണ്ടായിരുന്നു. ഇടക്കിടെ ദേഹത്ത് വീഴുന്ന ലൈറ്റ്ഹൗസിൽനിന്നുള്ള വെളിച്ചത്തിൽ അവളുടെ സൗന്ദര്യം എടുത്തറിയാമായിരുന്നു. ഞാൻ അവളെ നോക്കുന്നത് കണ്ട് റിയ ആക്കിയൊന്ന് ചുമച്ചു. അതിന്
💬 Comments
View all comments