എന്റെ ആര്യ
Ente Arya | Author : Mr.Romeo | Previous part
എന്റെ ആര്യ " സ്വീകരിച്ച എന്റെ എല്ലാ നല്ല സഹൃത്തുകൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു... എന്ന് സ്നേഹപൂർവ്വം Mr.റോമിയോ...എന്റെ തൂലിക ഇവിടെ തുടങ്ങുന്നു...
"എന്റെ ആര്യ 2"
"ഇടി വെട്ടിയവനെ പാമ്പ് കടിച്ചുന്ന് പറയന്ന അവസ്ഥയാണല്ലോ പടച്ചോനെ...
"ഇവിടുന്ന് ഇറഞ്ഞി ഓടിയല്ലോ... ആഹ് അത് മതി.. ചോദിക്കുന്നവരോട് മുള്ളാൻ പോവാ എന്ന് പറയാം...
"അങ്ങനെ ഒരു പ്ലാൻ ഇട്ട് പതിയെ വലിയാൻ നോക്കുമ്പോഴാ പൂജാരിടെ വക കഥകളി... ഞാൻ എന്താ എന്ന് കണ്ണ് കൊണ്ട് ചോദിച്ചതും... അതെ രീതിയിൽ കണ്ണ് കൊണ്ട് മണ്ഡപത്തിൽ മുന്നിലേക്ക് നോക്കാൻ കാണിച്ചു....
"ഞാൻ പതിയെ ഇടകണ്ണിട്ട് നോക്കുമ്പോ... അച്ഛൻ നിൽകുന്നു തൊട്ട് അപ്പുറത്തും ഇപ്പുറത്തും എന്റെ വാനര പട നിൽകുന്നു... "സന്തോഷം".....
"ഞാൻ നോക്കിയതറിഞ്ഞ് അച്ഛൻ എങ്ങോട്ടാ എന്നുള്ള തരത്തിൽ പിരികം ഉയർത്തി കാണിച്ചതും... എനിക്കൊന്നുല്ല എന്നും ചുമൽ കൂച്ചി പഴേ സ്ഥലത്ത് തന്നെ ആസനസ്ഥനായി....
"പിന്നിടുള്ള നിമിഷങ്ങൾ യുഗങ്ങൾ പോലെ പോയികൊണ്ടേയിരുന്നു.... ആപ്പോഴേക്കും പൂജാരിടെ വക ഒരു ഓർഡറും "കുട്ടിയെ വിളിക്യാ മുഹൂർത്ഥമായി...
"അത് കേൾക്കണ്ട താമസം കുടുംബശ്രീ ചേച്ചിമാർ ഓടി.... എന്റെ ജീവിതം തകർക്കാൻ ഒരു നാട് തന്നെ കൂട്ട് നിൽകുന്നു എന്ന് അറിഞ്ഞതിൽ ശേരിക്കും സങ്കടായി....
"ഞാൻ പരമാവതി ധയിനിയതാ ആവശ്യത്തിലധികം മുഖത്ത് വാരികോരി തേച്ച് അച്ഛനെ നോക്കി.... എവടെ ഒരു അടിപൊളി ചട്ടിണിയേറ് തിരിച്ചുതന്നു.... തകർന്നു എന്റെ ജീവിതം തകർന്നു... അങ്ങനെ ഒരൊന്നാലോചിച്ച് ഇരിക്കുമ്പോഴാ....
കുറെ
💬 Comments
View all comments