Chapter Title : എന്റെ ആര്യ 2 [Mr.Romeo]
കഷ്ട്ടം...
"അതിന്റെ ഇടയിലും എന്റെ കന്നെന്നെ ചതിച്ചു... വേണ്ട വേണ്ട എന്ന് പറയുമ്പോഴും വേണം വേണം എന്നും പറഞ്ഞ് അവളെ തന്നെ നോക്കികൊണ്ടേയിരുന്നു... പിന്നെ എന്റെ വക യാത്ര പറച്ചിലും ഒക്കെയായി ഞാൻ എന്റെ വണ്ടിയിൽ കയറി... അതിന്റെ ഇടയിൽ ഞാൻ എന്റെ വണ്ടി ശ്രെദ്ധിച്ചു ഒരു കല്യാണ കാർ പോലെ അലങ്കരിച്ച് എന്റെയും അവളുടെയും പേര് എഴുതി വച്ചിരിക്കുന്നു... ഇതൊക്കെ എപ്പോ നടന്നു എന്ന അവസ്ഥയിൽ ഞാൻ വണ്ടർ അടിച്ചിരിക്കുമ്പോഴാ... അനീഷയുടെ വക...
"എന്താ ആദിച്ചേട്ട ആദ്യരാത്രിയെ പറ്റിയാണോ ആലോചിക്കുന്നെ...
"അല്ല, നിന്റെ തന്ത മാധവന്റെ അടിയന്ദ്രത്തിന് ഏതു തരം പായസം വെക്ക എന്ന് ആലോചിക്ക... ദേ പെണ്ണെ മിണ്ടതിരുന്നോ ഇല്ലേ എടുത്ത് റൊട്ടിൽ എറിയും... ഞാൻ വന്ന ദേഷ്യം മുഴുവൻ അവളോട് തീർത്ത് തിരിഞ്ഞിരുന്നു...
"എന്ന അത് കേട്ട് രാഹുലിന് ചിരിയടക്കാൻ പറ്റിയില്ല...
"ഡാ, കോപ്പേ മരിയാതെക്ക് നേരെ നോക്കി ഓടിക്ക് ഇല്ലേ എടുത്ത് ചവിട്ടി തേക്കും...
അവനും കൊടുത്തു... അത് കേട്ടതും അനീഷക്ക് സന്തോഷയി എന്ന് അവളുടെ കാട്ടായം കണ്ടപ്പോ തോന്നി... ആര്യ ആണേൽ ചിരിക്കുന്നുണ്ട് ഞാൻ നോക്കുമ്പോ ആള് വീണ്ടും പഴയ പോലെ ആവും...
"അച്ഛനും അമ്മയും വേഗം പോയി... വിവരം അറിഞ്ഞ് വന്ന എന്റെ കുടുംബക്കാർക്കും അച്ഛന്റെ കൊറച്ചു ഫ്രണ്ട്സും അവരുടെ ഫാമിലിസിനും ചെറിയ രീതിയിൽ സൽക്കാരം നടത്താൻ ഉണ്ടെന്നും പറഞ്ഞ് രാഘവൻ ചേട്ടന്റെ വണ്ടിയിൽ പോയി...
"എന്റെ വണ്ടി വീട്ടുപടികലേക്ക് എത്തിയതും ഒന്ന് കണ്ണോടിച്ചു "ആര്യ വെഡ്സ് ആദിത്യ" അത് കണ്ടതും എന്റെ കാറ്റ് പോയി...
"ഡാ, നീയിതെന്ത്
💬 Comments
View all comments